Posts

Showing posts from May, 2023

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

Image
നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് കരൾ രോ​ഗം സ്ഥിരീകരിച്ചത്. നേരത്തെ ഹരീഷിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കൾ സാമൂഹ്യമാധ്യമങ്ങൾ വഴി സഹായം അഭ്യർത്ഥിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് അപ്രതീക്ഷിത വിയോ​ഗം. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിൽ ഹരീഷ് പേങ്ങൻ വേഷമിട്ടിട്ടുണ്ട്.

വടകരയിൽ വാഹനാപകടം; ഫാ. മനോജ് ഒറ്റപ്പാക്കൽ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്‌

Image
ഇന്ന് രാവിലെ ബഹുമാനപ്പെട്ട ഫാ .ജോർജ് കരോട്ട് , ഫാ.ജോൺ മുണ്ടോളിക്കൽ, ഫാ.ജോസഫ് പണ്ടാരപ്പറമ്പിൽ , ഫാ.മനോജ് ഒറ്റപ്ലാക്കൽ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം വടകര അടുത്ത് വച്ച് അപകടത്തിൽപ്പെട്ടു. ബഹുമാനപ്പെട്ട  ഒറ്റപ്ലാക്കൽ  മനോജ് അച്ചൻ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. മറ്റ് മൂന്ന് അച്ചന്മാരും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മനോജ്‌ ഒറ്റപ്ലാക്കൽ അച്ചന്റെ മൃതസംസ്കാര ശുശ്രുഷ *ഇന്ന്,തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതൽ 8 മണി വരെ തലശേരി കത്തീഡ്രൽ പള്ളിയിൽ പൊതുദർശനവും* 8 *മണിക്ക് മൃതസംസ്കാരശുശ്രുഷയുടെ ആദ്യഭാഗവും നടത്തപെടും. ശേഷം രാത്രി 10 മണി മുതൽ നാളെ (ചൊവ്വാഴ്ച ) രാവിലെ 10 മണി വരെ എടൂർ മരുതാവിലുള്ള ഭവനത്തിലും* *പൊതുദർശനം* *ഉണ്ടായിരിക്കും. അതിനുശേഷം 10 മണി മുതൽ 2.30 വരെ എടൂർ ദൈവലയത്തിലും പൊതുദർശനവും ശേഷം 3 മണിക്ക് മൃതസംസ്കാരശുശ്രുഷയുടെ രണ്ടാം ഭാഗവും* *നടത്തപെടുന്നു*. എടൂർ ഇടവകാംഗവും എടൂർ സെൻ്റ് മേരീസിലെ  പൂർവ വിദ്യാർത്ഥിയുമായ പ്രിയപ്പെട്ട മനോജച്ചൻ.... തലശ്ശേരി അതിരൂപതയിലെ യുവ വൈദികരിൽ ഏറെ ശ്രദ്ധേയനായ പുരോഹിത ശ്രേഷ്ഠൻ.... ലാളിത്യം കൊണ്ടും വിനയം കൊണ്ട...

കെട്ടിട നിർമ്മാണ പെർമിറ്റും ഫീസും കുത്തനെ വർധിപ്പിച്ച ഗവൺമെന്റ് തീരുമാനം പിൻവലിക്കണം - ഏരുവേശി ഗ്രാമ പഞ്ചായത്ത്.

Image
കെട്ടിട നിർമ്മാണ പെർമിറ്റും ഫീസും കുത്തനെ വർധിപ്പിച്ച ഗവൺമെന്റ് തീരുമാനം പിൻവലിക്കണം - ഏരുവേശി ഗ്രാമ പഞ്ചായത്ത്... പയ്യാവൂർ:കേരളത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും പെർമിറ്റ് അപേക്ഷ ഫീസും കുത്തനെ വർധിപ്പിച്ച ഗവൺമെന്റ് തീരുമാനം പിൻവലിച്ച് ന്യായ നിരക്കു |കൾ പുനസ്ഥാപിക്കണമെന്ന് ഏരുവേശി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ഗവൺമെന്റ്നോട് അഭ്യർത്ഥിച്ചു.നിലവിൽ ഉണ്ടായിരുന്ന പെർമിറ്റ് ഫീസുകൾ വർധിപ്പിച്ച് 100 എം സ്ക്വയർ വരെയുള്ള ഭവന നിർമ്മാണ പെർമിറ്റിന് എം സ്ക്വയറിന് 7 രൂപയിൽ നിന്ന് 50 രൂപയായും 100 എം സ്ക്വയർ മുതൽ 300 വരെയുള്ള കെട്ടിട നിർമ്മാണ പെർമിറ്റിന് 7 രൂപയിൽ നിന്ന് 100 രൂപയായും 300 എം സ്ക്വയറിന് മുകളിൽ 7 രൂപയിൽ നിന്ന് 150 രൂപയേയും വർധിപ്പിച്ചത് കടുത്ത അനീതിയും സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയാത്തതും ആണ്. അതോടൊപ്പം കെട്ടിട നികുതി നിരക്ക് നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിപ്പിച്ചത് സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയുന്നതും അല്ല ആയതിനാൽ കേരള ജനത ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ വളരെയേറെ കഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ ഈ അന്യായ നിരക്ക് വർദ്ധനകൾ അടിയന്തരമായി പിൻവലിച്ച് ജനങ്ങൾക്ക് ഉൾക്കൊള്ളാൻ...

60-ാം വയസിൽ നടൻ ആശിഷ് വിദ്യാർത്ഥിക്ക് രണ്ടാം മംഗല്യം

Image
60-ാം വയസിൽ നടൻ ആശിഷ് വിദ്യാർത്ഥിക്ക് രണ്ടാം മംഗല്യം നടൻ ആശിഷ് വിദ്യാർത്ഥി 60-ാം വയസിൽ വീണ്ടും വിവാഹിതനായി. അസമിൽ നിന്നുള്ള രുപാലി ബറുവയാണ് വധു. ദേശീയ അവാർഡ് ജേതാവായ ആശിഷിന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ മുൻകാല നടി ശകുന്തള ബറുവയുടെ മകൾ രജോഷി ബറുവയുമായി ഇദ്ദേഹം വിവാഹിതനായിരുന്നു. ആശിഷ് വിദ്യാർഥിയുടെ ഇപ്പോഴുള്ള ഭാര്യ രുപാലി ഗുവാഹത്തി സ്വദേശിയാണ്. കൊൽക്കത്തയിൽ ഫാഷൻ സ്‌റ്റോർ നടത്തുകയാണിവർ. ഇരുവരുടെയും കുടുംബാം​ഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് ശേഷം ആശിഷും രൂപാലിയും ചേ‍ർന്ന് റിസപ്ഷനും നടത്തി. വിവാഹം ലളിതമായ ചടങ്ങായിരിക്കണമെന്ന് രണ്ട് പേർക്കും നിർബന്ധമുണ്ടായിരുന്നുവെന്ന് രൂപാലി പറഞ്ഞു. സ്ക്രീനിൽ വില്ലനാണെങ്കിലും ജീവിതത്തിൽ ആശിഷ് നല്ല മനുഷ്യനാണെന്നും അതാണ് തന്നെ അദ്ദേഹത്തിലേയ്ക്ക് അടുപ്പിച്ചതെന്നും രൂപാലി കൂട്ടിച്ചേർത്തു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാഠി, ബംഗാളി എന്നീ ഭാഷകളിൽ ആശിഷ് വിദ്യാ‍ർത്ഥി അഭിനയിച്ചിട്ടുണ്ട്. നടി ശകുന്തള ബറുവയുടെ മകൾ രാജോഷി ബറുവയെയാണ് അദ്ദേഹം നേരത്തെ വിവാഹം കഴിച്ചത്. ഇതിനോടകം തന്നെ 11 ഭാഷകളി...

ശ്രീ കെ എം മാണി സാറിന്റെ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ സ്മരണയുടെ ഭാഗമായി കാരുണ്യഭവനനിർമ്മാണ പദ്ധതിയായി നിർമ്മിക്കുന്ന ആദ്യ ഭവനത്തിന്റെ*കട്ടിള വെക്കൽ ചടങ്ങ് നടന്നു

Image
ശ്രീ കെ എം മാണി സാറിന്റെ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ സ്മരണയുടെ ഭാഗമായി കാരുണ്യഭവനനിർമ്മാണ പദ്ധതിയായി നിർമ്മിക്കുന്ന ആദ്യ ഭവനത്തിന്റെ *കട്ടിള വെക്കൽ ചടങ്ങ് നടന്നു  യശശ്ശരീരനായ ശ്രീ കെ എം മാണി സാറിന്റെ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ സ്മരണയ്ക്കായി കേരളാ കോൺഗ്രസ് (എം) നടപ്പിലാക്കുന്ന കാരുണ്യഭവനനിർമ്മാണ പദ്ധതി അഭിനന്ദനമർഹിക്കുന്നു എന്ന് തലശ്ശേരി അതിരുപതാ എമരിറ്റസ് ആർച്ചുബിഷപ് മാർ ജോർജ് വലിയ മറ്റം. ഭവനത്തിന്റെ കട്ടില വെപ്പ് കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് എം കാസർഗോഡ് ജില്ലാ കമ്മറ്റിയും, ബളാൽ മണ്ഡലം കമ്മിറ്റിയും  കരുണ്യഭവന പദ്ധതതിയിലൂടെ നിർമ്മിക്കുന്ന ആദ്യ ഭവനത്തിന്റെ നിർമ്മാണ പ്രവർത്തികൾ അശീർവദിച്ച് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്താ. കുടിയേറ്റ ജനതയുടെ ആവശ്യങ്ങളിൽ അവരോടൊപ്പം നിലയുറപ്പിച്ച ശക്തനും ധീരനുമായ നേതാവായിരുന്നു ശ്രീ കെ എം മാണി എന്നും, വെളിച്ച വിപ്ലവത്തിലൂടെ മലയോരങ്ങളിൽ പ്രകാശവും , സാമൂഹിക ജലസേചന പദ്ധതിയിലൂടെ ജല ലഭ്യതയും, കാരുണ്യ ചികിൽസാപദ്ധതിയിലൂടെ രോഗികൾക്ക് സാന്ത്വനവും, നൽകിയ മാണിസാർ കൈവച്ച മേഖലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്...

കുട്ടികളെയും കൂട്ടി ഷാജിയ്ക്കൊപ്പം ശ്രീജ പോയത് രണ്ടാഴ്ച്ച മുൻപ്; മുൻ ഭർത്താവുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പോലീസ് വിളിപ്പിച്ചതിനു പിന്നാലെ ആത്മഹത്യയും; കണ്ണൂരിലെ കൂട്ട ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Image
കുട്ടികളെയും കൂട്ടി ഷാജിയ്ക്കൊപ്പം ശ്രീജ പോയത് രണ്ടാഴ്ച്ച മുൻപ്; മുൻ ഭർത്താവുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പോലീസ് വിളിപ്പിച്ചതിനു പിന്നാലെ ആത്മഹത്യയും; കണ്ണൂരിലെ കൂട്ട ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് കണ്ണൂർ: കണ്ണൂരിൽ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ അമ്മയും സുഹൃത്തും ജീവനൊടുക്കിയ സമഭാവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ ഭർത്താവുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ ജീവനൊടുക്കിയത്. പുലർച്ചെ ആറ് മണിയോടെയാണ് പാടിയോട്ട്ചാൽ വാച്ചാലിൽ അഞ്ചു പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജ, മക്കളായ സൂരജ് (12), സുജിൻ (10 ) സുരഭി (8) ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ സ്റ്റെയർകേസിന്റെ കമ്പിയിൽ തൂങ്ങിയ നിലയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. രണ്ടാഴ്ച മുൻപാണ് ആദ്യ ഭർത്താവ് സുനിലിനെ ഉപേക്ഷിച്ച് ശ്രീജ ഷാജിക്കൊപ്പം താമസം തുടങ്ങിയത്. ഇതേ ചൊല്ലി സുനിലും ശ്രീജയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. സുനിലിന്റെ പേരിലുള്ള വീട്ടിലായിരുന്നു ശ്രീജയും സുഹൃത്തും കുട്ടികൾക...

വൈദ്യുതി മുടങ്ങും

Image
HT Touching work നടക്കുന്നതിനാൽ ചളിംപറമ്പ് ,വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, സുരഭി കോംപ്ലക്സ്, ഹോളി ക്രോസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (25/5/23 ) ന് 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

എഐ ക്യാമറ: പെറ്റിയിൽ അന്തിമ തീരുമാനം ഇന്ന്

Image
എഐ ക്യാമറ: പെറ്റിയിൽ അന്തിമ തീരുമാനം ഇന്ന് എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന വിഷയത്തിൽ ഇന്ന് അന്തിമ തീരുമാനം വന്നേക്കും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഉന്നതലയോഗം ചേരും. ഇരുചക്ര വാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളേയും കൊണ്ടുപോകുന്നതിൽ ഇളവു തേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഒരു ലംഘനത്തിന് ഒന്നിൽ കൂടുതൽ പിഴ ഈടാക്കുന്ന രീതിയിലും ഇളവു വരുത്തുന്നതും യോഗത്തിൽ ചർച്ചയാകും.

കണ്ണൂർ ഉൾപ്പെടെ 7 ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ 30% കൂട്ടി

Image
കണ്ണൂർ ഉൾപ്പെടെ 7 ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ 30% കൂട്ടി തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകൾ ഇത്തവണയും കൂട്ടി. മുൻ വർഷത്തേതിന് സമാനമായ രീതിയിൽ 7 ജില്ലകളിൽ സർക്കാർ സ്കൂളുകളിൽ 30% സീറ്റുകൾ വർധിപ്പിച്ചു. കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ആണ് 30% കൂട്ടിയത്.  2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും മാർജിനൽ സീറ്റ് വർദ്ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി. 2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്സ് ബാച്ചുകളും തുടരും. താൽക്കാലികമായി അനുവദിച്ച 2 സയൻസ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും കണ്ണൂർ കെ.കെ.എൻ പരിയാരം സ്മാരക സ്കൂളിൽ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക. ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും. കൊല്ലം, എറണാകുളം,...

കോവിഡിനേക്കാള്‍ മാരകമായ മഹാമാരി; നേരിടാന്‍ തയ്യാറായിരിക്കുക; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

Image
കോവിഡിനേക്കാള്‍ മാരകമായ മഹാമാരി; നേരിടാന്‍ തയ്യാറായിരിക്കുക; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ജനീവ: കോവിഡിനേക്കാള്‍ മാരകമായ മഹാമാരി നേരിടാന്‍ തയ്യാറായിരിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡിനേക്കാള്‍ പതിന്മടങ്ങ് മാരകമായ വൈറസ് ബാധയാകും വരാന്‍ പോകുന്നത്. ഇതു ഫലപ്രദമായി നേരിടാന്‍ ലോകം സജ്ജമായിരിക്കാന്‍ ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു.  76-ാം ലോക ആരോഗ്യ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ലോകാരോഗ്യ സംഘടന മേധാവി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നുണ്ട്. കോവിഡ് വ്യാപനം കുറയുന്നുവെന്നത് ആഗോള ആരോഗ്യ ഭീഷണിയെന്ന നിലയിലുള്ള കോവിഡിന്റെ അവസാനമായി കാണരുതെന്ന് ടെഡ്രോസ് അഥാനോം പറഞ്ഞു.  കോവിഡിന്റെ പുതിയ വകഭേദം മൂലം പുതിയ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ നിലവിലുള്ള പകര്‍ച്ച വ്യാധി അവസാനിച്ചിട്ടില്ല. അതേസമയം കോവിഡിനേക്കാള്‍ കൂടുതല്‍ മാരകമായേക്കാവുന്ന പുതിയ വൈറസിന്റെ ഭീഷണി ഉയര്‍ന്നുവരാന്‍ സാധ്യതയുമുണ്ട്.  കോവിഡില്‍ 20 ദശലക്ഷം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത...

ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

Image
ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം | സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ എല്ലാവരും മുന്‍കരുതലുകളെടുക്കണം. എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വളരെ നേരത്തെ തന്നെ യോഗം ചേര്‍ന്നിരുന്നു. ഇതുകൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരമുള്ള ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാന്യം നല്‍കണം. അവബോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. വീടിന്റെ ചുറ്റുപാട്, ടെറസ് എന്...

എഐ ക്യാമറ നിരീക്ഷണം; 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് താല്‍ക്കാലിക ഇളവ്.

Image
എഐ ക്യാമറ നിരീക്ഷണം; 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് താല്‍ക്കാലിക ഇളവ്. സംസ്ഥാനത്ത് എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ല. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തോട് ആവശ്യപെട്ട് കത്തയച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴയീടാക്കുവെന്നും പൊതു വികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകള്‍ വഴി ജൂണ്‍ മാസം അഞ്ചു മുതല്‍ പിഴയീടാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നേരത്തെ ഈ മാസം 20 മുതല്‍ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ സാഹചര്യത്തില്‍ ഒരു മാസം...

വൈ​ത​ൽ​മ​ല, പാ​ല​ക്ക​യം ത​ട്ട്, മ​ഞ്ഞ​പ്പു​ല്ല് തു​ട​ങ്ങി​യ ജില്ലയിലെ മലകൾ കേറുമ്പോൾ സൂക്ഷിക്കുക,,

Image
വൈ​ത​ൽ​മ​ല, പാ​ല​ക്ക​യം ത​ട്ട്, മ​ഞ്ഞ​പ്പു​ല്ല് തു​ട​ങ്ങി​യ ജില്ലയിലെ മലകൾ കേറുമ്പോൾ സൂക്ഷിക്കുക,, *ക​ണ്ണൂ​ർ:* കാ​ടു​ംമ​ല​യും ക​യ​റി പു​തി​യ കാ​ഴ്ച​ക​ൾ കാ​ണാ​ൻ പ്രാ​യ​ഭേ​ദ​മ​ന്യേ ഏ​വ​ർ​ക്കും ഇ​ഷ്ട​മാ​ണ്. കാ​ന​ന​ഭം​ഗി ആ​സ്വ​ദി​ച്ച് കാ​ടി​നെ അ​ടു​ത്ത​റി​യാ​നാ​യി ഇ​ന്ന് പ​ല​രും പോ​കാ​റു​ണ്ട്. എ​ന്നാ​ൽ, യാ​തൊ​രു സു​ര​ക്ഷ​യും കൂ​ടാ​തെ ഇ​ത്ത​ര​ത്തി​ൽ പോ​കു​ന്ന യാ​ത്ര​ക​ൾ പ​ല​പ്പോ​ഴും അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്താ​റു​ണ്ട്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ടൂ​റി​സം വ​കു​പ്പി​ന്‍റെ ക​ണ​ക്കി​ൽ​പെ​ടാ​തെ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ട്ര​ക്കിം​ഗ് പോ​യ​ന്‍റു​ക​ളാ​ണു​ള്ള​ത്. മ​ല​യോ​ര വാ​സി​ക​ൾ​ക്ക് മാ​ത്രം പോ​യ സ്ഥ​ല​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ സ്ഥാ​നം പി​ടി​ക്കു​ന്ന​തോ​ടെ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ൾ തേ​ടി സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. റാ​ണി​പു​രം, കൊ​ട്ട​ത്ത​ല​ച്ചി​മ​ല, തെ​രു​വു​മ​ല, തി​രു​നെ​റ്റി ക​ല്ല്, പാ...

വിദ്യാർത്ഥിനിയുടെ ആത്മഹത്യ ; യുവാവ് പ്രണയാഭ്യർത്ഥനയുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തി ; ആരോപണവുമായി ബന്ധുക്കൾ

Image
വിദ്യാർത്ഥിനിയുടെ ആത്മഹത്യ ; യുവാവ് പ്രണയാഭ്യർത്ഥനയുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തി ; ആരോപണവുമായി ബന്ധുക്കൾ  തിരുവനന്തപുരം ചിറയിൻകീഴിൽ പത്താം ക്ലാസ് വിദ്യാർഥിനി ആർ.എസ്. രാഖി ശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതിൽ പ്രണയാഭ്യർത്ഥനയുമായി യുവാവ് പിന്തുടർന്ന് ഭീഷണിപ്പെടുത്തിയതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് വീട്ടുകാർ ആരോപിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എപ്ലസ് നേടിയതിന്റെ സന്തോഷം പങ്കുവയ്ക്കാൻ സ്കൂളിൽ പോയി വന്ന രാഖി ശ്രീയെ പിന്നീട് മാതാപിതാക്കൾ കാണുന്നത് വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ചിറയിൻകീഴ് കൂന്തള്ളൂരിൽ താമസിക്കുന്ന രാജീവ് ശ്രീവിദ്യ ദമ്പതികളുടെ മകളും ശ്രീചിത്തിര വിലാസം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയുമായ രാഖി ശ്രീ ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്.  പ്രണയാഭ്യർത്ഥനയുമായി മകളെ ശല്യപ്പെടുത്തിയ യുവാവാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പിതാവിന്റെ പരാതി.പ്രണയാഭ്യർത്ഥനയുമായി യുവാവ് സമീപിക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. ഇരുവീട്ടുകാരും തമ്മിൽ സംസാരിച്ച് പ്ര...

ചെമ്പേരി സ്വദേശിക്ക് കൈരളി യുകെ ബെസ്റ്റ് നഴ്സ് അവാർഡ്

Image
ചെമ്പേരി സ്വദേശിക്ക് കൈരളി യുകെ ബെസ്റ്റ് നഴ്സ് അവാർഡ് ആലക്കോട്: വിശിഷ്ട സേവനത്തിനുളള കൈരളി യുകെ ബെസ്റ്റ് നഴ്സ് അവാർഡ് 2023 കണ്ണൂർ അരീക്കമല സ്വദേശിയും നോർത്ത് അയർലന്റ് ബെൽഫാസ്റ്റിൽ സ്റ്റാഫ് നഴ്സുമായ ബിജി തോമസ് കൊട്ടാരത്തിലിന് ലഭിച്ചു. ലണ്ടനിൽ ഹീത്രോയിൽ നടന്ന കൈ രളി യുകെ വാർഷിക സമ്മേളനത്തിൽ രാജ്യ സഭാ എംപി എ.എ. റഹിം അവാർഡ് സമ്മാനിച്ചു. ബിജി തോമസ് രണ്ടു പതിറ്റാണ്ടിലേറെയായി ഇവിടെ സേവനം ചെയ്തു വരുന്നു. ചെമ്പേരിയിലെ കൊട്ടാരത്തിൽ ത്രേസ്യാമ്മയുടെയും പരേതനായ തോമസിന്റെയും മകളാണ്. ബെൽഫാസ്റ്റിൽ ഫിനാൻസ് മാനേജരായ ജോസ് അഗസ്റ്റിനാണ് ഭർത്താവ്. മക്കൾ: ജെഫിൻ ജോസ്, സെഫിൻ ജോസ്, ഡാനിയേൽ ജോസ്.

താമരശ്ശേരി ചുരത്തിൽ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Image
താമരശ്ശേരി ചുരത്തിൽ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം താമരശ്ശേരി ചുരത്തിൽ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ് മരണപ്പെട്ടത്. രണ്ട് കുട്ടികളടക്കം 4 പേരാണ് ബൈക്കിൽ സഞ്ചരിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും യുവതി മരണപ്പെടുകയായിരുന്നു.  ഒന്നാം വളവിന് സമീപം ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന പിക്കപ്പും ചുരം കയറുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഒരു കുട്ടിയുടെ പരുക്ക് ഗുരുതരമാണ്.

കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ; വിവാദ പരാമർശവുമായി മാർ ജോസഫ് പാംപ്ലാനി

Image
കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ; വിവാദ പരാമർശവുമായി മാർ ജോസഫ് പാംപ്ലാനി രക്തസാക്ഷികളെപ്പറ്റി വിവാദ പരാമർശവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.  ചിലർ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവരാണെന്നും പാംപ്ലാനി പ്രസം​ഗിച്ചു. കണ്ണൂരിൽ നടന്ന കെ സി വൈ എം യുവജന ദിനാഘോഷ വേദിയിലാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. അപ്പോസ്തലന്മാരുടെ രക്തസാക്ഷിത്വം സത്യത്തിന് വേണ്ടിയായിരുന്നുവെന്നും എന്നാൽ രാഷ്ട്രീയ രക്തസാക്ഷികൾ അങ്ങനെയല്ലെന്നുമാണ് അദ്ദേഹം പ്രസം​ഗത്തിലൂടെ സമർത്ഥിക്കാൻ ശ്രമിച്ചത്. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പേര് എടുത്ത് പറഞ്ഞുകൊണ്ടല്ല ഇത്തരത്തിലൊരു പ്രസം​ഗം നടത്തിയത്. ഇതിന് പുറമേ മറ്റ് പല വിഷയങ്ങളെപ്പറ്റിയും തലശ്ശേരി ആർച്ച് ബിഷപ്പ് സംസാരിച്ചു. യുവജനങ്ങൾക്ക് കേരളത്തിൽ ജീവിക്കാനുള്ള സാഹചര്യം ഇല്ലാതായി. അതുകൊണ്ടാണ് പ്ലസ്ടു കഴിഞ്ഞ ഉടൻ യുവതീ യുവാക്കൾ വിദേശത്തേയ്ക്ക് പോകുന്ന...

നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി*

Image
നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി* ──────────────────           🔖21/05/2023  ────────────────── രാജ്യത്ത് 2000 രൂപയുടെ നോട്ട് നിരോധിച്ചതിന് പിന്നാലെ നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്‌മെന്റ് ഇത് സംബന്ധിച്ച നിർദേശം നൽകി.  ഇന്നലെ ബിവറേജസ് കോർപറേഷനും സമാന തീരുമാനം കൈക്കൊണ്ടിരുന്നു. ബിവറേജുകളിൽ ഇനി രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കേണ്ട എന്നതായിരുന്നു പുറത്തിറക്കിയ സർക്കുലർ.  മെയ് 19നാണ് ആർബിഐ രണ്ടായിരം രൂപയുടെ നോട്ട് നിരോധിച്ചത്. ഇതിന് പിന്നിലെ കാരണവും ആർബിഐ തന്നെ വിശദീകരിക്കുന്നുണ്ട്. 2016ൽ നോട്ട് നിരോധന കാലത്ത് പെട്ടെന്നുണ്ടായ കറൻസി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയതെന്ന് ആർബിഐ പറയുന്നു. അന്ന് പഴയ 500,1000 നോട്ടുകൾ നിരോധിച്ച സാഹചര്യത്തിലായിരുന്നു 2000 രൂപ നോട്ടുകൾ രംഗപ്രവേശം ചെയ്തത്. ഇപ്പോൾ കറൻസിയിലെ കുറവ് പരിഹരിക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ 500,200 നോട്ടുകൾ കൊണ്ട് നിറവേറ്റാനാകുകയും ചെയ്യുന്ന...

മലയോര സ്കൂളുകളിൽ നൂറുമേനി വിജയത്തിളക്കം - വിജയം ആഘോഷമാക്കി മധുര പലഹാര വിതരണവുമായി മലയോരത്തെ കുട്ടികളും രക്ഷിതാക്കളും

Image
മലയോര സ്കൂളുകളിൽ നൂറുമേനി വിജയത്തിളക്കം - വിജയം ആഘോഷമാക്കി മധുര പലഹാര വിതരണവുമായി മലയോരത്തെ കുട്ടികളും രക്ഷിതാക്കളും  *ആലക്കോട്/ ശ്രീ​ക​ണ്ഠ​പു​രം/വായാട്ടുപറമ്പ്/ ചെ​മ്പേ​രി/​ പെ​രു​മ്പട​വ് :* മ​ല​യോ​ര മേ​ഖ​ല​യി​ലെ ഭൂ​രി​ഭാ​ഗം സ്കൂ​ളു​ക​ളി​ലും ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടാ​നാ​യി. ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 163 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ 54 പേ​ർ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ല​ഭി​ച്ചു. നെ​ല്ലി​ക്കു​റ്റി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ളി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യ​ത്തി​നൊ​പ്പം 15 പേ​ർ​ക്ക് ഫു​ൾ എ ​പ്ല​സ് കി​ട്ടി. നൂ​റു​മേ​നി വി​ജ​യം നേ​ടി​യ കു​ടി​യാ​ന്മ​ല മേ​രി ക്യൂ​ൻ​സ് ഹൈ​സ്കൂ​ളി​ൽ 27 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. തു​ട​ർ​ച്ച​യാ​യ എ​ട്ടാം വ​ർ​ഷ​വും നൂ​റു​മേ​നി വി​ജ​യം നേ​ടി​യ പു​ലി​ക്കു​രു​മ്പ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ ഏ​ഴു​പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ നൂ​...

നിലവിലെ 2000 രൂപ നോട്ടുകൾക്ക് കാലാവധി ഇനി 131 ദിവസങ്ങൾ കൂടി മാത്രം!*

Image
നിലവിലെ 2000 രൂപ നോട്ടുകൾക്ക് കാലാവധി ഇനി 131 ദിവസങ്ങൾ കൂടി മാത്രം!*  2000 രൂപയുടെ നോട്ടുകൾ വിനിമയത്തിൽ നിന്ന് നീക്കുകയാണ് RBI. മെയ് 23 മുതൽ സെപ്റ്റംബർ 30 വരെ ആളുകൾക്ക് തങ്ങളുടെ 2000 രൂപ നോട്ടുകൾ മാറ്റി ബാങ്കുകളിൽ നിക്ഷേപിക്കാമെന്ന് RBI അറിയിച്ചു. ആളുകൾക്ക് ഒരു തവണ പരമാവധി 20000 രൂപ വരെ നിക്ഷേപിക്കാം. കൂടാതെ ബാങ്കുകൾ ഉപഭോക്താക്കൾക്ക് 2000 രൂപ നോട്ടുകൾ നൽകരുതെന്നും RBI വ്യക്തമാക്കി. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. 2018ന് ശേഷം 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല.

BIG BREAKING: 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു

Image
BIG BREAKING: 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു*  രാജ്യത്തെ 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ടുകളുടെ വിനിമയം നിയമപ്രാബല്യത്തിൽ തുടരുമെന്നും എന്നാൽ ബാങ്കുകൾ ഈ നോട്ടുകൾ വിതരണം ചെയ്യാൻ പാടില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് RBI നിർദേശം നൽകി. 2000 രൂപയുടെ പുതിയ നോട്ടുകൾ അച്ചടിക്കില്ലെന്നും പുതിയ ഡിനോമിനേഷനിലുള്ള നോട്ടിനുള്ള സാധ്യതയുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.

അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വനിതാ ഡോക്ടർ ജീവനൊടുക്കി

Image
അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വനിതാ ഡോക്ടർ ജീവനൊടുക്കി. ഇടുക്കി അടിമാലി പനയ്ക്കൽ കല്ലായി വീട്ടിൽ ഡോ. ലക്ഷ്മി വിജയൻ (32) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.  ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് ലക്ഷ്മിയെ അമൃതയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ആശുപത്രിയുടെ മൂന്നാം നിലയിൽ അഡ്മിറ്റായിരുന്ന ലക്ഷ്മി പുലർച്ചെ അഞ്ച് മണിയോടെ എട്ടാം നിലയിലേക്ക് നടന്നുപോകുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.  ശുചിമുറിയിൽ പോകാനായി എഴുന്നേറ്റതാണെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. മൂന്നാം നിലയോട് ചേർന്ന താൽക്കാലിക മേൽക്കൂരയിലേക്ക് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ലക്ഷ്മി വിഷാദ പ്രശ്‌നങ്ങൾ നേരിട്ടിരുന്നതായി ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തട്ടിപ്പുകളില്‍ വീഴാതിരിക്കണോ❓️ അഞ്ച് വാട്‌സ്ആപ്പ് ടിപ്പുകള്‍

Image
തട്ടിപ്പുകളില്‍ വീഴാതിരിക്കണോ❓️ അഞ്ച് വാട്‌സ്ആപ്പ് ടിപ്പുകള്‍ ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് വാട്‌സ്ആപ്പ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. സ്വകാര്യത സംരക്ഷിക്കുന്നതിന് പുതിയതായി കൊണ്ടുവരുന്ന ഫീച്ചറുകള്‍ പ്രയോജനപ്പെടുത്താന്‍ ഉപയോക്താക്കള്‍ തയ്യാറാകണമെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്. തട്ടിപ്പുകാരില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള അഞ്ച് ടിപ്പുകള്‍ പരിശോധിക്കാം. *🔹1. ടു സ്‌റ്റെപ്പ് വെരിഫിക്കേഷന്‍:*  അധിക സുരക്ഷ ഉറപ്പാക്കുന്നതാണ് ഈ ഫീച്ചര്‍. അക്കൗണ്ടില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തല്‍, ഐഡന്റിന്റി തട്ടിപ്പ് എന്നിവ തടയുന്നതിന് ഇത് വളരെയധികം പ്രയോജനം ചെയ്യും. അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിന് 6 അക്ക പിന്‍ നമ്പറാണ് ഇതിന് വേണ്ടത്. അതിനാല്‍ നമ്പര്‍ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. *🔹2. പ്രൈവസി സെറ്റിങ്ങ്‌സ്:* വാട്‌സ്ആപ്പിലെ പ്രൈവസി സെറ്റിങ്ങ്‌സ് പ്രയോജനപ്പടുത്തുന്നതും സുരക്ഷയ്ക്ക് നല്ലതാണ്. പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍, ഓണ്‍ലൈന്‍ സ്റ്റാറ്റസ്, എന്നിവ ആരെല്ലാം കാണണം എന്നതില്‍ ഉപയോക്താവിന് തീരുമാനമെടുക്കാന്‍ അധികാരം നല്‍കുന്ന...

വിവാഹത്തിന് അനുമതി നൽകിയില്ല'; പള്ളിക്ക് പുറത്ത് മിന്നുകെട്ട്; പരാതി...

Image
വിവാഹത്തിന് അനുമതി നൽകിയില്ല'; പള്ളിക്ക് പുറത്ത് മിന്നുകെട്ട്; പരാതി... ഇതര ക്രിസ്തീയ സഭകളില്‍ നിന്ന് വിവാഹം കഴിക്കാമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ക്നാനായ സഭ അനുമതി നല്‍കിയില്ലെന്ന ആരോപണവുമായി കാസര്‍കോട് കൊട്ടോടി സെന്റ് ആന്റ്സ് ഇടവകാംഗം ജസ്റ്റിന്‍. ആരോപണം തെറ്റാണെന്നും ഇന്ന് കല്യാണം നടത്തുന്നുവെന്ന കാര്യം ഇന്നലെ വൈകിട്ട് മാത്രമാണ് ജസ്റ്റിന്‍ അറിയിച്ചതെന്നും ക്നാനായ സഭ വ്യക്തമാക്കി. പ്രതിഷേധ സൂചകമായി പള്ളിക്ക് പുറത്ത് വച്ച് ജസ്്റ്റിന്‍ വധുവിന് മാലചാര്‍ത്തി വിവാഹം നടത്തി.. ക്നാനായ സഭാംഗങ്ങള്‍ക്ക് സഭാംഗത്വം നഷ്ടപ്പെടുത്താതെ തന്നെ മറ്റ് ക്രിസ്തീയ സഭകളില്‍...നിന്ന് വിവാഹം കഴിക്കാമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇതിന്റ അടിസ്ഥാനത്തിലാണ് ജസ്റ്റിന്‍ സിറോ മലബാര്‍... സഭ തലശേരി രൂപതയ്ക്ക് കീഴിലെ കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിലെ വിജിമോളെ വിവാഹം കഴിക്കാന്‍...തീരുമാനിച്ചത്. ക്നാനായ സഭ കുറി നല്‍കിയതിന്റ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം 17ന് ഒത്തുകല്യാണവും നടന്നെന്നും വധുവിന്റ ഇടവകയില്‍ വച്ച് മേയ് 18ന് വിവാഹം നടത്തുമെന്ന് അപ്പോള്‍ തന്നെ...സഭാനേതൃത്വത്തെ അറിയിച്ചിരുന്നെന്നും ജസ്റ്റിന്‍ ...

തൃശൂർ മരോട്ടിച്ചാലിൽ പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാൽ സ്വദേശി ഏലിയാസ് (70)ന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ഏലിയാസ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പറത്തുവന്നു,ചായ കുടിക്കുന്നതിനായി ഏലിയാസ് ഹോട്ടലിൽ ഇരിക്കുമ്പോഴായിരുന്നു അപകടം. പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ തീ ഷർട്ടിലേക്കുൾപ്പെടെ പടർന്നു. പഴയ മോഡൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാന്നെന്നാണ് നിഗമനം. മറ്റുള്ളവർ ഫോൺ എടുത്തെറിഞ്ഞ് വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു.

Image
https://youtu.be/PeZh0CE8aL4  മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വീണ്ടും അപകടം.*  #mobileblast *തൃശൂരിൽ 70കാരന്റെ പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു തീ പടർന്നു...*   തൃശൂര്‍ : തൃശൂർ മരോട്ടിച്ചാലിൽ പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാൽ സ്വദേശി ഏലിയാസ് (70)ന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ഏലിയാസ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പറത്തുവന്നു, ചായ കുടിക്കുന്നതിനായി ഏലിയാസ് ഹോട്ടലിൽ ഇരിക്കുമ്പോഴായിരുന്നു അപകടം. പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ തീ ഷർട്ടിലേക്കുൾപ്പെടെ പടർന്നു. പഴയ മോഡൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാന്നെന്നാണ് നിഗമനം. മറ്റുള്ളവർ ഫോൺ എടുത്തെറിഞ്ഞ് വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു. *🥈 നൂറ് ഗ്രൂപ്പ് എന്തിന് മികച്ചത് ഒന്ന് മതി ✅* https://chat.whatsapp.com/BuAYI9ywPVA8iFe6gLIUN1

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക്

Image
എസ്എസ്എല്‍സി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് ──────────────────  എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. നേരത്തെ 20ന് പ്രഖ്യാപിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്.   ഈ വര്‍ഷം 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561പേര്‍ പെണ്‍കുട്ടികളുമാണ്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 289 വിദ്യാര്‍ഥികളും ഇക്കൊല്ലം പരീക്ഷ എഴുതി. ഹയര്‍ സെക്കന്‍ഡറിയില്‍ 4,42,067 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.

പുലിക്കുരുമ്പ വായനശാല സുവർണ ജൂബിലി നിറവിൽ

Image
പുലിക്കുരുമ്പ വായനശാല സുവർണ ജൂബിലി നിറവിൽ  പു​ലി​ക്കു​രു​മ്പ:* ഗാ​ന്ധി മെ​മ്മോ​റി​യ​ൽ വാ​യ​ന​ശാ​ല സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ഓ​ടം​പ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബേ​ബി മു​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജ​യിം​സ് കു​മ്മി​ണി​ത്തോ​ട്ട​ത്തി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ക​ണ്ണൂ​ർ ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ പി.​ ജ​നാ​ർ​ദ്ദ​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. വാ​യ​ന​ശാ​ല​യു​ടെ പ്ര​ഥ​മ സെ​ക്ര​ട്ട​റി ജോ​സ​ഫ് ആ​ര്യ​ങ്കാ​ലാ​യി​ൽ അ​മ്പ​ത് വ​ർ​ഷ​ത്തെ വാ​യ​ന​ശാ​ലാ​ച​രി​ത്രം അ​വ​ത​രി​പ്പി​ച്ചു. ഐ​ശ്വ​ര്യ മ​നോ​ജ്, അ​സി​ൻ കു​ഴി​വേ​ലി​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് ആ​ലി​ല​ക്കു​ഴി​യി​ൽ, മെം​ബ​ർ​മാ​രാ​യ റെ​ജി പ​ടി​ഞ്ഞാ​റെ​ആ​നി​ശേ​രി​ൽ, ഷി​ജി കൊ​ല്ലി​യി​ൽ, വി​വി​ധ രാ​ഷ്ടീയ ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ വി.​വി.​ തോ​മ​സ്, മോ​ളി സ​ജി, പു​ല്ലം​വ​നം ക്ഷേ​ത്ര​ക്ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഗീ​ത പ്ര​ഭാ​ക​ര​ൻ, വ്യാ...

രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ജി-മെയ്ല്‍ നീക്കം ചെയ്യാനൊരുങ്ങി ഗൂഗിള്‍

Image
രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ജി-മെയ്ല്‍ നീക്കം ചെയ്യാനൊരുങ്ങി ഗൂഗിള്‍ ജി-മെയ്ല്‍ ഉള്‍പ്പെടെ രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത എല്ലാ പേഴ്‌സണല്‍ അക്കൗണ്ടുകളും അവയിലെ കണ്ടന്റും ഗൂഗിള്‍ നീക്കം ചെയ്യും. ജി-മെയ്ല്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ ഡോക്യുമെന്റ്‌സ് (GoogleDocs) യുട്യൂബ് എന്നിവയിലെ സജീവമല്ലാത്ത കണ്ടന്റുകളും അക്കൗണ്ടുകളുമാണ് ഗൂഗിള്‍ നീക്കം ചെയ്യാനൊരുങ്ങുന്നത്. ഡിലീറ്റ് ചെയ്യപ്പെടുന്ന ജി-മെയ്ല്‍ അഡ്രസ്സുകള്‍ പുനരുപയോഗത്തിന് ലഭ്യമാകില്ല. രണ്ട് വര്‍ഷമായി സജീവമല്ലാത്ത അക്കൗണ്ടുകളില്‍ സ്റ്റോര്‍ ചെയ്തു വച്ചിരിക്കുന്ന ഡാറ്റ മായ്ക്കപ്പെടുമെന്ന ഒരു നയം മുമ്ബ് ഗൂഗിളിന് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ (delete) പോവുകയാണ് ഗൂഗിള്‍. പുതിയ നയം ഈ വര്‍ഷം ഡിസംബര്‍ വരെ നടപ്പിലാക്കില്ല. അതിനാല്‍ രണ്ട് വര്‍ഷമായി ആക്ടീവല്ലാത്ത യൂസര്‍മാര്‍ക്ക് അവരുടെ പഴയ അക്കൗണ്ടുകള്‍ വീണ്ടെടുക്കാന്‍ (retrieve) ഇനിയും സമയമുണ്ട്. ട്വിറ്ററും സമാനമായ പ്രസ്താവനയുമായി കഴിഞ്ഞയാഴ്ച രംഗത്തുവന്നിരുന്നു. വര്‍ഷങ്ങളായി സജീവമല്ലാത്ത അക്കൗണ്ടുകള്‍ ...

സംസ്ഥാനത്ത് വൃദ്ധ സദനങ്ങള്‍ വര്‍ധിക്കുന്നു; നാലു വര്‍ഷം കൊണ്ട് കൂടിയത് 96 എണ്ണം

Image
സംസ്ഥാനത്ത് വൃദ്ധ സദനങ്ങള്‍ വര്‍ധിക്കുന്നു; നാലു വര്‍ഷം കൊണ്ട് കൂടിയത് 96 എണ്ണം കോട്ടയം: മക്കളും കൊച്ചുമക്കളും വരുമെന്ന പ്രതീക്ഷയില്‍ വഴിക്കണ്ണുമായി നോക്കിയിരിക്കുന്ന അമ്മമാര്‍ കേരളത്തിലെ വൃദ്ധസദനങ്ങളിലെ നൊമ്ബരക്കാഴ്ചകളില്‍ ഒന്ന് മാത്രം. കോട്ടയം തിരുവഞ്ചൂരിലെ സര്‍ക്കാര്‍ വൃദ്ധ സദനത്തില്‍ മകന്‍ കൊണ്ടുചെന്നാക്കിയ അമ്മയ്ക്ക് പതിനായിരം രൂപ ജീവനാംശം നല്കാന്‍ കോടതി വിധിച്ചു. ഒരു മാസം നല്കി. മുടങ്ങിയപ്പോള്‍ പരാതി നല്കാമെന്ന് പറഞ്ഞ ജീവനക്കാരോട് ആ അമ്മയുടെ മറുപടി ഇങ്ങനെ ''ഇനി അവനെ കോടതിയില്‍ കയറ്റേണ്ട മോനേയെന്ന്''! ഉള്ളു നിറയെ മാതൃസ്‌നേഹം സൂക്ഷിക്കുന്ന പാവം അമ്മമാരെ കാത്തിരിക്കുന്നതാവട്ടെ വൃദ്ധസദനങ്ങളും. കേരളത്തിലെ വൃദ്ധസദനങ്ങളില്‍ ഇപ്പോള്‍ കൂടുതലുയരുന്നത് മാതൃവിലാപമാണ്. മക്കളും ബന്ധുക്കളും എല്ലാമുണ്ടായിട്ടും വൃദ്ധസദനങ്ങളിലേക്ക് നടതള്ളുന്ന അമ്മമാരുടെ എണ്ണത്തിലുണ്ടായ വര്‍ധന, അമ്മമാര്‍ കേരള സമൂഹത്തില്‍ ബാധ്യതയാകുന്നുവെന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സര്‍ക്കാരിന്റേയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റേയും കീഴിലുള്ള വൃദ്ധസദനങ്ങളില്‍ അന്തേവാസികളുടെ എണ്ണത്തില്‍ കഴിഞ...

രാജ്യത്ത് ആദ്യം’ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇനി പെൻഷനും ചികിത്സാ സഹായവും ലഭ്യമാക്കും; പിണറായി വിജയൻ

Image
‘ രാജ്യത്ത് ആദ്യം’ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇനി പെൻഷനും ചികിത്സാ സഹായവും ലഭ്യമാക്കും; പിണറായി വിജയൻ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുന്ന തൊഴിലാളികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ക്ഷേമനിധിയ്ക്ക് കേരള സർക്കാർ തുടക്കം കുറിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളി പ്രതിമാസം 50 രൂപയും തുല്യമായ വിഹിതം സര്‍ക്കാരും അടക്കും.  ഇപ്രകാരം ലഭിക്കുന്ന തുക തൊഴിലാളികളുടെ പെന്‍ഷനും മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുന്നതാണ്. 60 വയസ്സ് പൂര്‍ത്തിയായിട്ടുള്ള അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. 10 വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് അംശാദായം അടച്ചിട്ടുള്ള ഒരംഗം മരണപ്പെട്ടാല്‍ കുടുംബ പെന്‍ഷന്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. തൊഴിലില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത സാഹചര്യം മൂലം നിധിയിലെ അഗത്വം അവസാനിപ്പിക്കേണ്ടി വന്നാല്‍ ഒരംഗം അടച്ച അംശാദായം പലിശ സഹിതം മടക്കി നല്‍കും. ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങള്‍ക്ക് ചികിത്സയ്ക്കായി സാമ്പത്തികസഹായം നല്‍കും. അംഗങ്ങളുടെ മക്കളുടെ പഠനത്തിനും വിവാഹത്തിനുമടക്കം സാമ്പത്തികസഹായം ലഭ്യമാക്കും.തൊഴിലുറപ്പു പദ്...

എസ്എസ്എൽസി, പ്ലസ് ടു ഗ്രേസ് മാർക്ക് മൂന്നിരട്ടിയാക്കി

Image
എസ്എസ്എൽസി, പ്ലസ് ടു ഗ്രേസ് മാർക്ക് മൂന്നിരട്ടിയാക്കി  സംസ്ഥാനത്ത് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ കായിക താരങ്ങൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് മൂന്ന് ഇരട്ടിയിലേറെ വർധിപ്പിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. അന്തർ ദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് 100 മാർക്ക് ഗ്രേസ് മാർക്കായി നൽകാനാണ് പുതിയ തീരുമാനം. രണ്ടാം സ്ഥാനം നേടുന്നവർക്ക് 90 മാർക്കും മൂന്നാം സ്ഥാനം നേടുന്നവർക്ക് 80 മാർക്കും നൽകും. അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് 75 മാർക്കും അനുവദിക്കും. ദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 50 മാർക്കും രണ്ടാം സ്ഥാനം നേടുന്നവർക്ക് 40 മാർക്കും മൂന്നാം സ്ഥാനം നേടുന്നവർക്ക് 30 മാർക്കും അനുവദിക്കും. ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് 25 മാർക്ക് ലഭിക്കും. സ്കൗട്ട് ആൻഡ് ഗൈഡ്സിനുള്ള ഗ്രേസ് മാർക്കും പരിഷ്കരിച്ചു. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് 25 മാർക്ക് ലഭിക്കും. രാജ്യ പുരസ്കാർ അല്ലെങ്കിൽ ചീഫ് മിനിസ്റ്റേഴ്സ് നേടിയ വിദ്യാർഥികൾക്ക് 40 മാർക്കും രാഷ്ട്രപതി സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്ക് 50 മാർക്കും എൻഎസ്എസ് അല്ലെങ്കിൽ റിപ്പബ്ലിക് ക്യാമ്പിൽ...

കൊട്ടിയൂർ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് മെയ് 27ന്

Image
കൊട്ടിയൂർ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് മെയ് 27ന് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള നീരെഴുന്നള്ളത്ത് മെയ് 27ന് നടക്കും. ജൂൺ ഒന്നിന് നെയ്യാട്ടത്തോടെ വൈശാഖ മഹോത്സവത്തിന് തുടക്കമാകും.  28 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖ മഹോത്സവത്തിന്റെ ചടങ്ങുകൾ: മേയ് 27ന് നീരെഴുന്നള്ളത്ത്, ജൂൺ ഒന്നിന് നെയ്യാട്ടം, രണ്ടിന് ഭണ്ഡാരം എഴുന്നള്ളത്ത്, എട്ടിന് തിരുവോണം ആരാധന, ഒമ്പതിന് ഇളനീർ വെപ്പ്, 10ന് ഇളനീരാട്ടം, അഷ്ടമി ആരാധന, 13ന് രേവതി ആരാധന, 17ന് രോഹിണി ആരാധന, 19ന് തിരുവാതിര ചതുശ്ശതം, 20ന് പുണർതം ചതുശ്ശതം, 22ന് ആയില്യം ചതുശ്ശതം, 24ന് മകം കലം വരവ്, 27ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ എന്നിങ്ങനെ നടക്കും. 28ന് തൃക്കലശാട്ടത്തോടെ വൈശാഖ മഹോത്സവം സമാപിക്കും.

ചുഴലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ1992 -93 ബാച്ച് എസ്എസ്എൽസി സംഗമം

Image
ചുഴലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 1992 -93 ബാച്ച് എസ്എസ്എൽസി സംഗമം ചുഴലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 1992 -93 ബാച്ച് എസ്എസ്എൽസി സംഗമം "റീ കളക്ഷൻ" ചുഴലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു . സ്കൂൾ പ്രിൻസിപ്പൽ പ്രേമരാജൻ സംഗമം ഉദ്ഘാടനം ചെയ്തു .എ.ജയരാജൻ അധ്യക്ഷത വഹിച്ചു.ബാച്ചിന്റെ ഓർമ്മക്കായി നൽകിയ ടി.വി ഹെഡ്മിസ്ട്രസ് ബീന ഏറ്റുവാങ്ങി.മുൻകാല അധ്യാപകരേയും ജീവനക്കാരേയും ആദരിച്ചു.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി

കണ്ണൂർ ജില്ലയിൽ 16 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Image
കണ്ണൂർ ജില്ലയിൽ 16 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ──────────────────            ────────────────── കണ്ണൂർ ജില്ലയിലെ 11 മണ്ഡലങ്ങളിലായി 16 ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം മെയ് 18ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സംസ്ഥാനത്തെ എല്ലാ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളും ഘട്ടംഘട്ടമായി ജനകീയ ആരോഗ്യ കേന്ദ്രളായി മാറുകയാണ്. ഇത്തരത്തിൽ ജില്ലയിൽ 414 കുടുബക്ഷേമ ഉപകേന്ദ്രങ്ങളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക.  കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. കുഞ്ഞുങ്ങൾക്ക് പ്രതിരോധകുത്തിവെപ്പുകൾ, കുടുംബാസൂത്രണ സേവനങ്ങൾ ലഭ്യമാക്കൽ, പരിസരശുചിത്വം, ശുദ്ധമായ കുടിവെള്ളം, മറ്റു രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയാണ് ഇത്തരം കേന്ദങ്ങളുടെ പ്രധാന പ്രവർത്തന മേഖലകൾ.  സംസ്ഥാനപദ്ധതികൾ, എംഎൽഎ മാരുടെ പ്രാദേശിക വികസന ഫണ്ടുകൾ, പഞ്ചായത്ത് പദ്ധതികൾ, ആരോഗ്യകേരളം ഫണ്ടുകൾ എന്നിവ ഏകോപിപ്പിച്ചുകൊണ്ടാണ് ജനകീയ ആരോഗ്യ കേന്ദ്ര...

സുഡാനിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ടിന്റെ മൃതദേഹം നാളെ കേരളത്തിൽ എത്തിക്കും

Image
സുഡാനിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ടിന്റെ മൃതദേഹം നാളെ കേരളത്തിൽ എത്തിക്കും സുഡാനിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ടിന്റെ മൃതദേഹം നാളെ കേരളത്തിൽ എത്തിക്കും. നാളെ വൈകുന്നേരത്തോടെ മൃതദേഹം വിമാനമാർഗം കൊച്ചിയിൽ എത്തിച്ചേക്കും.  ഏപ്രിൽ 14നാണ് സുഡാനിലെ ഖാർത്തൂമിൽ ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്. സുഡാനിലെ ആഭ്യന്തര സംഘർഷത്തിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്. ആൽബർട്ടിന്റെ ഭാര്യയും മകളും നേരത്തെ നാട്ടിലെത്തിയിരുന്നു. സുഡാൻ സൈന്യവും അർദ്ധസൈന്യവും തമ്മിൽ പോരാട്ടം തുടരുന്ന സുഡാനിലെ തലസ്ഥാനമായ ഖർത്തൂമിലെ ഫ്ലാറ്റിന്‍റെ ജനലരികിൽ ഇരുന്ന് മകനോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് ആൽബർട്ടിനു വെടിയേറ്റത്.  സംഘർഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഫ്ലാറ്റിലെ ബേസ് മെന്‍റിൽ അഭയം തേടുകയായിരുന്നു. ആൽബർട്ടിന്റെ ഭാര്യ സൈബല്ലയും മകളും. മൃതദേഹം പിന്നീട് എംബസിയുടെ സഹായത്തോടെ മൂന്നാം ദിവസമാണ് ആശുപത്രിയിലേക്ക് മാറ്റിയത് .

കേരളത്തിന്റെ ഭാവിയെപ്പറ്റി ​10 പ്രവചനങ്ങളുമായി മുരളി തുമ്മാരുകുടി

Image
കേരളത്തിന്റെ ഭാവിയെപ്പറ്റി ​10 പ്രവചനങ്ങളുമായി മുരളി തുമ്മാരുകുടി 2030 ആകു​മ്പോഴുള്ള കേരളത്തിന്റെ അവസ്ഥയാണ് മുരളിയുടെ കുറിപ്പിൽ പറയുന്നത് കേരളത്തിന്റെ ഭാവിയെക്കുറിച്ച് 10 പ്രവചനങ്ങളുമായി ദുരന്തനിവാരണ വിദഗ്ധനും യു.എൻ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. നേരത്തേ കേരളത്തിലെ ബോട്ട് ദുരന്തവും ഡോക്ടറുടെ കൊലപാതകവും പ്രവചിച്ചുകൊണ്ടുള്ള മുരളിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലായിരുന്നു. അതിനുപിന്നാലെയാണ് സംസ്ഥാനത്തെപ്പറ്റി കൂടുതൽ പ്രവചനങ്ങളുമായി അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിട്ടത്. 2030 ആകുമ്പോഴുള്ള കേരളത്തിന്റെ അവസ്ഥയാണ് മുരളിയുടെ കുറിപ്പിൽ പറയുന്നത്. കുറിപ്പിൽ പറയുന്ന 10 പ്രവചനങ്ങൾ താഴെ. 1. കേരളത്തിലെ ജനസംഖ്യ കുറഞ്ഞു തുടങ്ങും 2. കേരളത്തിലെ ഡിവോഴ്സ് റേറ്റ് ഇന്നത്തേതിന്റെ പത്തിരട്ടിയാകും, ഇന്ത്യയിൽ # 1 ആകും 3. അറേഞ്ച്ഡ് മാരേജ്‌ എന്നുള്ളത് അപൂർവമായി സംഭവിക്കുന്ന ഒന്നാകും 4. പെൻഷൻ പ്രായം അറുപതിന് മുകളിൽ പോകും 5. ഓരോ പഞ്ചായത്തിലും ഓരോ റിട്ടയർമെന്റ് ഹോം ഉണ്ടാകും 6. പെരുമ്പാവൂർ ഉൾപ്പടെയുള്ള നഗരങ്ങളിൽ വന്യമൃഗങ്ങൾ എത്തും 7. കേരളത്തിൽ സ്‌കൂളുകളും കോളേജുകളും മുപ്പത് ശതമാനം എങ്കിലും പൂട്ടിത്തുടങ്ങ...

ശ്രദ്ധിക്കൂ

Image
ശ്രദ്ധിക്കൂ... പണം സ്വീകരിക്കുന്നതിന് QR കോഡുകൾ സ്കാൻ ചെയ്യേണ്ട ആവശ്യമില്ല.. . നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നതിന് സംശയകരമായി ആരെങ്കിലും വാട്ട്‌സ്ആപ്പിലോ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമിലോ ക്യുആർ കോഡ് അയച്ചുതന്നാൽ, അത് ഒരിക്കലും സ്കാൻ ചെയ്യരുത്. QR കോഡ് തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കുക.

മേയ്‌ 20,21,22 തീയതികളില്‍ പരശുറാം, രാജറാണി, ഗരീബ്‌രഥ് ഉൾപ്പടെ 8 ട്രെയിനുകൾ റദ്ദാക്കി

Image
മേയ്‌ 20,21,22 തീയതികളില്‍ പരശുറാം, രാജറാണി, ഗരീബ്‌രഥ് ഉൾപ്പടെ 8 ട്രെയിനുകൾ റദ്ദാക്കി കൊച്ചി: ഈ മാസം 20 മുതല്‍ 22 വരെയുള്ള വിവിധ ട്രെയിനുകള്‍ റദ്ദാക്കി. ഇരുപതാം തീയതിയിലെ മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, 21-ാംതീതയി കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്‌രഥ് എക്‌സപ്രസ്, നാഗര്‍കോവില്‍-ബംഗളൂരു പരശുറൂം എക്‌സ്പ്രസ്, കൊച്ചുവേളി-നിലമ്ബൂര്‍ രാജ്യറാണി, തിരുവനന്തപുരം- മധുര അമൃത എക്‌സ്പ്രസ്, 22ലെ ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ്, നിലമ്ബൂര്‍-കൊച്ചുവേളി രാജ്യറാണി, മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. 21-ാംതീയതിയിലെ വേണാട് എക്‌സ്പ്രസ് എറണാകുളത്തും ഷൊര്‍ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കി.

12 ഗ്രാമപഞ്ചായത്തുകൾക്ക് ഹർ ഘർ ജൽ സർട്ടിഫിക്കേഷൻ

Image
12 ഗ്രാമപഞ്ചായത്തുകൾക്ക് ഹർ ഘർ ജൽ സർട്ടിഫിക്കേഷൻ കണ്ണൂർ: ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകൾക്ക് ആവശ്യമായ എല്ലാ വീടുകളിലും കുടിവെള്ളം പൈപ്പ് ലൈൻ വഴി എത്തിച്ചതിനുള്ള ഹർ ഘർ ജൽ സർട്ടിഫിക്കേഷൻ ലഭിച്ചു.  കല്ല്യാശ്ശേരി മണ്ഡലത്തിലെ ചെറുകുന്ന്, ചെറുതാഴം, ഏഴോം, കല്ല്യാശ്ശേരി, കണ്ണപുരം, മാട്ടൂൽ, അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി, തളിപ്പറമ്പ് മണ്ഡലത്തിലെ പട്ടുവം, തലശ്ശേരി മണ്ഡലത്തിലെ കതിരൂർ, ധർമ്മടം മണ്ഡലത്തിലെ മുഴപ്പിലങ്ങാട്, പിണറായി, പയ്യന്നൂർ മണ്ഡലത്തിലെ രാമന്തളി എന്നീ പഞ്ചായത്തുകൾക്കാണ് ഹർ ഘർ ജൽ സർട്ടിഫിക്കേഷൻ ലഭിച്ചത്.  മട്ടന്നൂർ മണ്ഡലത്തിലെ കൂടാളി പഞ്ചായത്ത് സർട്ടിഫിക്കേഷൻ എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ജില്ലയിൽ ഇതുവരെ 3,62,218 പ്രവൃത്തികൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകി. 3,08,713 പ്രവൃത്തികൾ ടെൻഡർ ചെയ്തു. 2,26,617 എണ്ണത്തിന്റെ പ്രവൃത്തി തുടങ്ങി. 2020 ഒക്‌ടോബർ മുതൽ ഇതുവരെ 1,40,361 കണക്ഷനുകൾ നൽകി.  ജൽജീവൻ മിഷൻ ഡിസ്ട്രിക്ട് വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷൻ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇരിക്കൂർ മണ്ഡലത്തിലെ പയ്യാവൂർ, ഏരുവേശ്ശി, നടുവിൽ, ആലക്കോട്, ...

പുറഞ്ഞാൺ രാത്രി കാലത്ത് പൂർണമായും ഇരുട്ടിലാണ്....

Image
രണ്ട് ദിവസം മുൻപ് ചെമ്പേരി ന്യൂസിൽ കൊടുത്ത വാർത്ത ഇന്നത്തെ പത്രത്തിൽ ചെമ്പേരി :നടുവിൽ പഞ്ചായത്തിൽ പെട്ട പുറഞ്ഞാൺ രാത്രി കാലത്ത് പൂർണമായും ഇരുട്ടിലാണ്. ചെമ്പേരി ടൗണിൽ നിന്നും കേവലം രണ്ട് കിലോമീറ്റർ മാത്രം അകലെ കോടികൾ മുടക്കി പണികഴിപ്പിച്ച മലയോര ഹൈവേ കടന്നുപോകുന്ന പുറഞ്ഞാൺ ടൗണിൽ വഴിവിളക്ക് തെളിയാതായിട്ട് മാസങ്ങളായി. നടുവിൽ പഞ്ചായത്തിൽപ്പെട്ട പുറഞ്ഞാൺ രാത്രിയായൽ പൂർണമായും ഇരുട്ടിലാണ്. ഇവിടെ പഞ്ചായത്ത് അംഗങ്ങൾ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. പത്താം വാർഡും പതിനോന്നാം വാർഡിലും ഉൾപ്പെട്ടതാണ് പുറഞ്ഞാൺ ടൗൺ. പഞ്ചായത്ത് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച വഴിവിളക്ക് തെളിയാതായിട്ട് വർഷങ്ങളായി. അനവധി വ്യാപാരസ്ഥാപനങ്ങളും ഓട്ടോറിക്ഷകളും സർവീസ് നടത്തുകയും നിരവധി അന്തർ സംസ്ഥാന ചരക്ക് വാഹനങ്ങളും യാത്രാ വാഹനങ്ങളും കടന്നുപോകുന്ന പുറഞ്ഞാൺ ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചാൽ പിന്നെ അന്ധകാരമാണ്.  ഇരിക്കൂർ മണ്ഢലത്തിലെ 35 സ്ഥലങ്ങളിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചെങ്കിലും പുറഞ്ഞാണിനെ എം എൽ എ യും നടുവിൽ പഞ്ചായത്തും തഴയുകയായിരുന്നു. ഇനി യെങ്കിലും പുതിയ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ എംഎൽഎ...

വയനാട്ടിൽ ടിപ്പറും ഇന്നോവ കാറും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം

Image
വയനാട്ടിൽ ടിപ്പറും ഇന്നോവ കാറും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം കൽപറ്റ: വയനാട്ടിൽ ടിപ്പറും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കണ്ണൂർ മാട്ടൂൽ സ്വദേശികളായ അഫ്രീദ്, മുനവർ എന്നിവരാണ് മരിച്ചത്.ഒരാളുടെ നില ഗുരുതരമാണ്. പനമരത്തിനു സമീപം പച്ചിലക്കാട് തിങ്കളാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമയും തകർന്നു. കോഴിക്കോട് ഭാഗത്തുനിന്നു മാനന്തവാടി ഭാഗത്തേക്ക് മണൽ കയറ്റി ടോറസും ഇന്നോവ കാറുമാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ കൽപറ്റ ജനറൽ ആശുപത്രിയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ സഹയാത്രികനെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേന്ദ്ര നടപടി ; അൻപതിലേറെ മരുന്നുകളുടെ വില പകുതിയായി കുറയും

Image
കേന്ദ്ര നടപടി ; അൻപതിലേറെ മരുന്നുകളുടെ വില പകുതിയായി കുറയും പേറ്റന്റ് ഇല്ലാതാകുന്ന മരുന്നുകളുടെ വില നേര്‍ പകുതിയായി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര തീരുമാനം. ഈ വര്‍ഷം അന്‍പതിലേറെ മരുന്നുകളുടെ പേറ്റന്റ് കാലാവധിയാണ് കഴിയുന്നത്. ഇവയുടെയെല്ലാം വില പകുതിയായി കുറയ്ക്കുന്നതോടെ നിരവധി അവശ്യമരുന്നുകളാണ്, ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുക. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമാകുന്നതാണ് നടപടി. ദേശീയ മരുന്ന് വില നിര്‍ണയ അതോറിറ്റിയാണ്, ഇക്കാര്യം കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്തത്. പലയിനം മരുന്നുകളും മരുന്നു കമ്പനികള്‍ പേറ്റന്റ് നേടി, പണമുണ്ടാക്കാന്‍ കൂടിയ വിലയ്ക്ക് വില്ക്കുന്നുണ്ട്. ഇവയ്ക്ക് പേറ്റന്റ് ഉള്ളതിനാല്‍ സര്‍ക്കാരിന് ഇവയുടെ വില കുറയ്ക്കാനും സാധിക്കില്ല. ഇത്തരം 50 ലേറെ അവശ്യ മരുന്നുകളുടെ പേറ്റന്റ് കാലാവധി ഈ വര്‍ഷം കഴിയും. ഇതോടെ ഇവയുടെ വില 50 ശതമാനം വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര തീരുമാനം. ചിലവയുടെ വില 90 ശതമാനം വരെ കുറയും. വില്‍ഡാക്ലിപ്റ്റിന്‍, സിറ്റാഗ്ലിപ്റ്റിന്‍, വല്‍സാര്‍ട്ടന്‍ അടക്കമുള്ള ഹൃദ്രോഗ മരുന്നുകള്‍ എന്നിവയ്ക്ക് കൂടിയ വിലയായിരുന്നു. ഇവയുടെ പേറ്റന്റ് കാലാവധി കഴിഞ്ഞപ്പോള്‍...