മലയോര സ്കൂളുകളിൽ നൂറുമേനി വിജയത്തിളക്കം - വിജയം ആഘോഷമാക്കി മധുര പലഹാര വിതരണവുമായി മലയോരത്തെ കുട്ടികളും രക്ഷിതാക്കളും
മലയോര സ്കൂളുകളിൽ നൂറുമേനി വിജയത്തിളക്കം - വിജയം ആഘോഷമാക്കി മധുര പലഹാര വിതരണവുമായി മലയോരത്തെ കുട്ടികളും രക്ഷിതാക്കളും
*ആലക്കോട്/ ശ്രീകണ്ഠപുരം/വായാട്ടുപറമ്പ്/ ചെമ്പേരി/ പെരുമ്പടവ് :* മലയോര മേഖലയിലെ ഭൂരിഭാഗം സ്കൂളുകളിലും ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടാനായി.
ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 163 വിദ്യാർഥികളും വിജയം കരസ്ഥമാക്കിയപ്പോൾ 54 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നൂറ് ശതമാനം വിജയത്തിനൊപ്പം 15 പേർക്ക് ഫുൾ എ പ്ലസ് കിട്ടി. നൂറുമേനി വിജയം നേടിയ കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂളിൽ 27 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
തുടർച്ചയായ എട്ടാം വർഷവും നൂറുമേനി വിജയം നേടിയ പുലിക്കുരുമ്പ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഏഴുപേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ നൂറുമേനി വിജയവും 52 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസുമുണ്ട്.
പെരുമ്പടവ് ബിവിജെഎം ഹയർ സെക്കൻഡറി സ്കൂളിൽ 125 കുട്ടികൾ പരീക്ഷ എഴുതിയതിൽ 24 കുട്ടികൾ ഫുൾ എ പ്ലസും, വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ 261 കുട്ടികൾ പരീക്ഷ എഴുതിയതിൽ 48 കുട്ടികൾക്ക് ഫുൾ എ പ്ലസ്, നടുവിൽ ഹൈസ്കൂളിൽ 25 കുട്ടികൾക്ക് ഫുൾ എപ്ലസും, കണിയഞ്ചാലിൽ 116 കുട്ടികൾ പരീക്ഷ എഴുതിയതിൽ 20 പേർക്ക് ഫുൾ എ പ്ലസ്, ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂളിൽ 233 കുട്ടികൾ പരീക്ഷ എഴുതിയതിൽ 48 കുട്ടികൾക്ക് ഫുൾ എ പ്ലസ്, മാതമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 248 കുട്ടികൾ പരീക്ഷ എഴുതിയതിൽ 51 കുട്ടികൾക്ക് ഫുൾ എ പ്ലസ്, തടിക്കടവ് ഗവ. സ്കൂളിൽ 83 കുട്ടികൾ പരീക്ഷ എഴുതിയതിൽ 16 കുട്ടികൾ ഫുൾ എ പ്ലസ്, വായാട്ടുപറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ 233 കുട്ടികൾ പരീക്ഷ എഴുതിയതിൽ 48 കുട്ടികളും ഫുൾ എ പ്ലസ് നേടി.
*നൂറുശതമാനം വിജയം നേടിയ സ്കൂളുകൾ 🔰*
ഗവ. സ്കൂളുകൾ
പെരിങ്ങോം ഗവ. ജിഎച്ച്എസ്എസ് (10), തളിപ്പറന്പ് ടാഗോർ വിദ്യാനികേതൻ ഗവ. എച്ച്എസ്എസ് (70), കൊയ്യം ജിഎച്ച്എസ് (70), ചുഴലി ജിഎച്ച്എസ്എസ് (98), ചെറുകുന്ന് ജിബിഎച്ച്എസ്എസ് (226), ചെറുകുന്ന് ജിജിവിഎച്ച്എസ്എസ് (252), മാട്ടൂൽ സിഎച്ച്എംകെസ്ജിഎച്ച്എസ്എസ് (272), മാടായി ജിബിവിഎച്ച്എസ്എസ് (102), കോട്ടില ജിഎച്ച്എസ്എസ് (92), ചെറുതാഴം ജിഎച്ച്എസ്എസ് (112), മാടായി ജിജിഎച്ച്എസ്എസ് (113), കുഞ്ഞിമംഗലം ജിഎച്ച്എസ്എസ് (318), ശ്രീപുരം ജിഎച്ച്എസ്എസ് (75), കണിയൻചാൽ ഗവ. എച്ച്എസ്എസ് (116), മയ്യിൽ ഐഎംഎൻഎസ്ജിഎച്ച്എസ്എസ് (599), ശ്രീകണ്ഠപുരം ജിഎച്ച്എസ്എസ് (208), ഉളിക്കൽ ഗവ. എച്ച്എസ്എസ് (249), ഇരിക്കൂർ ജിഎച്ച്എസ്എസ് (309), പരിയാരം കെകെഎൻപിഎംജിവിഎച്ച്എസ്എസ് (47), പട്ടുവം ജിഎച്ച്എസ് (28), നെടുങ്ങോം ഗവ. എച്ച്എസ്എസ് (86), മൊറാഴ ഗവ. എച്ച്എസ്എസ് (107), മലപ്പട്ടം എകെഎസ്ജിഎച്ച്എസ് (102), ചട്ടുകപ്പാറ ഗവ. എച്ച്എസ്എസ് (165), കടന്നപ്പള്ളി ജിഎച്ച്എസ്എസ് (119), കോറോം ജിഎച്ച്എസ്എസ് (135), എട്ടിക്കുളം ജിഎച്ച്എസ്എസ് (38), മാത്തിൽ എംവിഎം കുഞ്ഞിവിഷ്ണു നന്പീശൻ എംജിഎച്ച്എസ്എസ് (196), വയക്കര ജിഎച്ച്എസ്എസ് (125), മാതമംഗലം സിപി നാരായണൻ എംജിഎച്ച്എസ്എസ് (248), തിരുമേനി ജിഎച്ച്എസ് (27), പ്രാപ്പൊയിൽ ജിഎച്ച്എസ്എസ് (65), വെള്ളൂർ ജിഎച്ച്എസ്എസ് (189), പയ്യന്നൂർ ജിജിഎച്ച്എസ്എസ് (65), പയ്യന്നൂർ ഷേണായ് എംജിഎച്ച്എസ്എസ് (121), പയ്യന്നൂർ എകെഎഎസ്ജിവിഎച്ച്എസ്എസ് (43), കോഴിച്ചാൽ ജിഎച്ച്എസ്എസ് (67), കരിവെള്ളൂർ എവിഎസ്ജിഎച്ച്എസ്എസ് (336), ചെറുകുന്ന് ഗവ. വെൽഫെയർ എച്ച്എസ്എസ് (74), പട്ടുവം ഗവ. മോഡൽ റസിഡൻഷൽ എച്ച്എസ്എസ് (31), പടിയൂർ ജിഎച്ച്എസ് (106), കാലിക്കടവ് ജിഎച്ച്എസ് (77), രയറോം ജിഎച്ച്എസ് (26), തവിടിശേരി ജിഎച്ച്എസ് (26), തടിക്കടവ് ജിഎച്ച്എസ് (83), പാച്ചേനി ജിഎച്ച്എസ് (119).
*എയ്ഡഡ് സ്കൂളുകൾ 🔰*
ചെറുപുഴ സെന്റ് മേരീസ് എച്ച്എസ് (254), തളിപ്പറന്പ് മൂത്തേടത്ത് എച്ച്എസ് (488), പുതിയങ്ങാടി ജമാഅത്ത് എച്ച്എസ് (490), പറശിനിക്കടവ് എച്ച്എസ് (143), ആലക്കോട് എൻഎസ്എസ് എച്ച്എസ്എസ് (144), തേർത്തല്ലി മേരിഗിരി എച്ച്എസ് (86), വായാട്ടുപറന്പ് സെന്റ് ജോസഫ്സ് എച്ച്എസ്എസ് (233), ചപ്പാരപ്പടവ് എച്ച്എസ് (152), പെരുന്പടവ് ബിവിജെഎംഎച്ച്എസ് (125), വെള്ളോറ ടാഗോർ എംഎച്ച്എസ്എസ് (261), നടുവിൽ എച്ച്എസ് (155), പുലിക്കുരുന്പ സെന്റ് ജോസഫ്സ് എച്ച്എസ് (37), കന്പിൽ മാപ്പിള എച്ച്എസ് (254), മടന്പം മേരിലാൻഡ് എച്ച്എസ് (157), പൈസക്കരി ദേവമാതാ എച്ച്എസ് (124), ചന്ദനക്കാംപാറ ചെറുപുഷ്പം എച്ച്എസ് (58), ചെന്പന്തൊട്ടി സെന്റ് ജോർജ് എച്ച്എസ് (125), ചെന്പേരി നിർമല എച്ച്എസ്എസ് (163), നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് എച്ച്എസ് (65), മണിക്കടവ് സെന്റ് തോമസ് എച്ച്എസ് (195), പയ്യാവൂർ സേക്രഡ് ഹാർട്ട് എച്ച്എസ് (130), കുടിയാന്മല മേരിക്വീൻസ് എച്ച്എസ് (101), തായിനേരി എസ്എബിടിഎംഎച്ച്എസ് (249), പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് എച്ച്എസ് (287), കരിന്പം സർ സയ്യിദ് എച്ച്എസ് (285).
*അൺഎയ്ഡഡ് സ്കൂളുകൾ 🔰*
ചെറുപുഴ സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ (41), പെരുവളത്തുപറന്പ് ഇരിക്കൂർ റഹ്മാനിയ ഓർഫനേജ് എച്ച്എസ്എസ് (36), രാമന്തളി വടക്കുന്പാട് സിഎച്ച്എംകെഎംഎച്ച്എസ്എസ് (29), വാദിഹുദ എച്ച്എസ് (38), പുഷ്പഗിരി സെന്റ് ജോസഫ്സ് എച്ച്എസ് (56), നടുവിൽ സെന്റ് മേരീസ് ഇഎംഎച്ച്എസ് (59), ചെറുകുന്ന് സെന്റ് ബകിത ഇംഗ്ലീഷ് മീഡിയം എച്ച്എസ് (56), പഴയങ്ങാടി എംഇസിഎ ഇംഗ്ലീഷ് മീഡിയം സ്കൂൾ (27), കവ്വായി ഖയിദെ മില്ലത്ത് എംഎച്ച്എസ്എസ് (13), മാട്ടൂൽ നജാത്ത് ഗേൾസ് എച്ച്എസ്എസ് (13).
Comments
Post a Comment