എൽസി ഡാനിയേലിന് പൗരാവലിയുടെ ആദരം ചെമ്പേരി: പുറഞ്ഞാണിലെ അകണവാടിയിൽ കഴിഞ്ഞ 44 വർഷക്കാലം അധ്യാപികയായി സേവനം ചെയ്തശേഷം വിരമിക്കുന്ന എൽസി ഡാനിയേലിന് പുറഞ്ഞാൺ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ആദരവും യാത്രയയപ്പും നൽകി.

എൽസി ഡാനിയേലിന് പൗരാവലിയുടെ ആദരം

 ചെമ്പേരി: പുറഞ്ഞാണിലെ അകണവാടിയിൽ കഴിഞ്ഞ 44 വർഷക്കാലം അധ്യാപികയായി സേവനം ചെയ്തശേഷം വിരമിക്കുന്ന എൽസി ഡാനിയേലിന് പുറഞ്ഞാൺ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ആദരവും യാ ത്രയയപ്പും നൽകി.
 പുറഞ്ഞാൺ ഉണ്ണിയേശു ദേവാലയാങ്കണത്തിൽ നടന്ന സ മ്മേളനം നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി ൽ ഉദ്ഘാടനം ചെയ്തു. ജനാ ധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ എ.ജെ. ജോസഫ് അധ്യക്ഷ ത വഹിച്ചു.
 ചെമ്പേരി വിമൽജ്യോതി എ നജിനിയറിംഗ് കോളജ് പ്രഫ. എം. വാസുദേവൻ നായർ ആമുഖ പ്രഭാഷണവും ചെമ്പേരി ഫൊറോന വികാരി റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അനു ഗ്രഹ പ്രഭാഷണവും നടത്തി.
 സജീവ് ജോസഫ് എംഎൽ എ വീഡിയോ സന്ദേശം മുഖേനെ ആശംസകളറിയിച്ചു. 

 കാധ്യാപകൻ ജോമോൻ പൈങ്ങോട്ട് എത്സി ഡാനിയേലിന്റെ സേവനങ്ങൾ വിവരിച്ചു. നാട്ടിലെ പൗരപ്രമുഖൻ  ജോസ്പൈങ്ങോട്ട്എത്സി ഡാനിയേലിന് ഉ പഹാരം സമ്മാനിച്ചു.
 പുറഞ്ഞാണിലെ സാധാരണക്കാരായ ജനങ്ങളും അങ്കണ വാടി വിദ്യാർഥികളും കുഞ്ഞു മക്കളുടെ ഗുരുനാഥക്ക് സമ്മാനങ്ങൾ നൽകി.

 തളിപ്പറമ്പ് ബ്ലോക്ക് പ ഞ്ചായത്ത് മെംബർ ജോഷി ക ത്തിൽ, നടുവിൽ ഗ്രാമപ ഞ്ചായത്ത് മെംബർമാരായ ഷി ജി കൊല്ലിയിൽ, റെജി പടി ഞ്ഞാറെആ നിശേരിൽ, പഞ്ചാ യത്ത് മുൻ പ്രസിഡന്റ് ത്രേസ്യാ മ്മ ജോസഫ്, റിട്ട. പ്രിൻസിപ്പൽ ഉല്ലാസ് മുതുകുളത്തിൽ, വ്യാ പാരി പ്രതിനിധി ജോമോൻ മടു ക്കക്കുഴി, കുടുംബശ്രീ പ്രസിഡ ന്റ് ഷൈനി പ്രിൻസ് മണ്ണൂർ, ര ഞൻ മാത്യു എന്നിവർ പ്രസം ഗിച്ചു.

 എൽസി ഡാനിയേൽ മറുപടിപ്രസംഗം നടത്തി.

 

Comments