താനൂർ ബോട്ടപകടം: പൊലിഞ്ഞത് ഒരു കുടുംബത്തിലെ 14 പേർ

താനൂർ ബോട്ടപകടം: പൊലിഞ്ഞത് ഒരു കുടുംബത്തിലെ 14 പേർ

താനൂര്‍ ബോട്ടപകടത്തില്‍ ജീവന്‍ നഷ്ടമായത് ഒരു കുടുംബത്തിലെ 14 പേര്‍ക്ക്. ഇവരുടെ ബന്ധുക്കളായ രണ്ടുപേര്‍ക്കും ജീവന്‍ നഷ്ടമായി.രണ്ടുപേര്‍ അപകടത്തിലും പെട്ടു. പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ കുന്നുമ്മല്‍ സൈതലവിയുടെ കുടുംബത്തിലെ 10 പേരുടെ ജീവനാണ് പുഴയെടുത്തത്.

പരപ്പനങ്ങാടി ആവില്‍ ബീച്ച്‌ കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷംന (16), ഷഫ്ല (13), ഫിദ ദില്‍ന (എട്ട്), സൈതലവിയുടെ സഹോദരന്‍ സിറാജിന്‍റെ ഭാര്യ റസീന (27), മക്കളായ ഷഹ്റ (എട്ട്), ഫാത്തിമ റിഷിദ (ഏഴ്), നൈറ ഫാത്തിമ (പത്ത് മാസം), സൈതലവിയുടെ സഹോദരി നുസ്റത്തിന്‍റെ മകള്‍ ആയിഷ മെഹറിന്‍ (ഒന്നര ) എന്നിവര്‍ക്കാണ് ദാരുണാപകടത്തില്‍ ഒരേ കുടുംബത്തില്‍നിന്ന് ജീവന്‍ നഷ്ടമായത്. ഇവരുടെ ബന്ധു ആവില്‍ ബീച്ചില്‍ കുന്നുമ്മല്‍ വീട്ടില്‍ ജാബിറിന്‍റെ ഭാര്യ കുന്നുമ്മല്‍ ജല്‍സിയ എന്ന കുഞ്ഞിമ്മു (42), മകന്‍ ജരീര്‍ (12) എന്നിവരും അപകടത്തില്‍ മരിച്ചു. ഇവരുടെ മക്കളായ ജന്നയും (എട്ട്) ജിഫ്റയും (പത്ത്) അപകടത്തില്‍പ്പെട്ടിട്ടുണ്ട്. സൈതലവിയും ജാബിറും ഒഴികെ കുടുംബസമേതം മാതാക്കളോടൊപ്പം കെട്ടുങ്ങല്‍ അഴിമുഖത്തെ ബോട്ടില്‍ ഉല്ലാസയാത്രക്ക് പുറപ്പെട്ടതായിരുന്നു.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും