പുറഞ്ഞാൺ രാത്രി കാലത്ത് പൂർണമായും ഇരുട്ടിലാണ്....

രണ്ട് ദിവസം മുൻപ് ചെമ്പേരി ന്യൂസിൽ കൊടുത്ത വാർത്ത ഇന്നത്തെ പത്രത്തിൽ


ചെമ്പേരി :നടുവിൽ പഞ്ചായത്തിൽ പെട്ട പുറഞ്ഞാൺ രാത്രി കാലത്ത് പൂർണമായും ഇരുട്ടിലാണ്.
ചെമ്പേരി ടൗണിൽ നിന്നും കേവലം രണ്ട് കിലോമീറ്റർ മാത്രം അകലെ കോടികൾ മുടക്കി പണികഴിപ്പിച്ച മലയോര ഹൈവേ കടന്നുപോകുന്ന പുറഞ്ഞാൺ ടൗണിൽ വഴിവിളക്ക് തെളിയാതായിട്ട് മാസങ്ങളായി. നടുവിൽ പഞ്ചായത്തിൽപ്പെട്ട പുറഞ്ഞാൺ രാത്രിയായൽ പൂർണമായും ഇരുട്ടിലാണ്. ഇവിടെ പഞ്ചായത്ത് അംഗങ്ങൾ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. പത്താം വാർഡും പതിനോന്നാം വാർഡിലും ഉൾപ്പെട്ടതാണ് പുറഞ്ഞാൺ ടൗൺ.
പഞ്ചായത്ത് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച വഴിവിളക്ക് തെളിയാതായിട്ട് വർഷങ്ങളായി. അനവധി വ്യാപാരസ്ഥാപനങ്ങളും ഓട്ടോറിക്ഷകളും സർവീസ് നടത്തുകയും നിരവധി അന്തർ സംസ്ഥാന ചരക്ക് വാഹനങ്ങളും യാത്രാ വാഹനങ്ങളും കടന്നുപോകുന്ന പുറഞ്ഞാൺ ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചാൽ പിന്നെ അന്ധകാരമാണ്. 

ഇരിക്കൂർ മണ്ഢലത്തിലെ 35 സ്ഥലങ്ങളിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചെങ്കിലും പുറഞ്ഞാണിനെ എം എൽ എ യും നടുവിൽ പഞ്ചായത്തും തഴയുകയായിരുന്നു. ഇനി യെങ്കിലും പുതിയ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ എംഎൽഎ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

നിരവധി അന്തർ സംസ്ഥാന ബസ് യാത്രക്കാരടക്കം കാത്തുനിൽക്കുന്ന ഈ സ്റ്റോപ്പിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്നവർ വളരെ ദുരിതത്തിലാണ്
ഇരുട്ടിൻ്റെ മറവിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നും നിരവധി അപകടങ്ങൾ നടന്ന ടൗണിൽ ഇനിയൊരു അപകടത്തിന് കാത്തുനിൽക്കാതെ പുതിയ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാനെങ്കിലും പഞ്ചായത്ത് തയ്യാറാകണമെന്നും അല്ലാത്തപക്ഷം രാഷ്ട്രീയ ഭേദമന്യേ പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൾപ്പെടെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നാട്ടുകാർ പറഞ്ഞു.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി