വിവാഹത്തിന് അനുമതി നൽകിയില്ല'; പള്ളിക്ക് പുറത്ത് മിന്നുകെട്ട്; പരാതി...
വിവാഹത്തിന് അനുമതി നൽകിയില്ല'; പള്ളിക്ക് പുറത്ത് മിന്നുകെട്ട്; പരാതി...
ഇതര ക്രിസ്തീയ സഭകളില്‍ നിന്ന് വിവാഹം കഴിക്കാമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ക്നാനായ സഭ അനുമതി നല്‍കിയില്ലെന്ന ആരോപണവുമായി കാസര്‍കോട് കൊട്ടോടി സെന്റ് ആന്റ്സ് ഇടവകാംഗം ജസ്റ്റിന്‍. ആരോപണം തെറ്റാണെന്നും ഇന്ന് കല്യാണം നടത്തുന്നുവെന്ന കാര്യം ഇന്നലെ വൈകിട്ട് മാത്രമാണ് ജസ്റ്റിന്‍ അറിയിച്ചതെന്നും ക്നാനായ സഭ വ്യക്തമാക്കി. പ്രതിഷേധ സൂചകമായി പള്ളിക്ക് പുറത്ത് വച്ച് ജസ്്റ്റിന്‍ വധുവിന് മാലചാര്‍ത്തി വിവാഹം നടത്തി..
ക്നാനായ സഭാംഗങ്ങള്‍ക്ക് സഭാംഗത്വം നഷ്ടപ്പെടുത്താതെ തന്നെ മറ്റ് ക്രിസ്തീയ സഭകളില്‍...നിന്ന് വിവാഹം കഴിക്കാമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇതിന്റ അടിസ്ഥാനത്തിലാണ് ജസ്റ്റിന്‍ സിറോ മലബാര്‍...
സഭ തലശേരി രൂപതയ്ക്ക് കീഴിലെ കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിലെ വിജിമോളെ വിവാഹം കഴിക്കാന്‍...തീരുമാനിച്ചത്. ക്നാനായ സഭ കുറി നല്‍കിയതിന്റ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം 17ന് ഒത്തുകല്യാണവും നടന്നെന്നും വധുവിന്റ ഇടവകയില്‍ വച്ച് മേയ് 18ന് വിവാഹം നടത്തുമെന്ന് അപ്പോള്‍ തന്നെ...സഭാനേതൃത്വത്തെ അറിയിച്ചിരുന്നെന്നും ജസ്റ്റിന്‍ പറയുന്നു.കല്യാണത്തിനുള്ള കുറി കോട്ടയം അതിരൂപത...നേരിട്ട് തലശേരി രൂപതയ്ക്ക് കൊടുക്കുമെന്ന് പറഞ്ഞിരുന്നതാണന്നും എന്നാല്‍ അവസാനനിമിഷം സഭ...പിന്‍മാറിയെന്നുമാണ് ജസ്റ്റിന്റ ആക്ഷേപം. എന്നാല്‍ അത് തെറ്റാണന്ന് ക്നാനായ സഭ വ്യക്തമാക്കി. ...
വിവാഹം നടക്കില്ലെന്ന് ഉറപ്പായതോടെ പള്ളിക്ക് പുറത്ത് പരസ്പരം മാലയിട്ട് ജസ്റ്റിനും വിജിമോളും വിവാഹം..കഴിച്ചു. ക്നാനായ സഭയുടെ കുറി കിട്ടാത്തതുകൊണ്ടാണ് പള്ളിയില്‍ വച്ച് കല്യാണം നടത്താന്‍...
അനുവദിക്കാതിരുന്നതെന്ന് സിറോ മലബാര്‍ സഭയും വ്യക്തമാക്കി. നീതി തേടി കോടതിയെ സമീപിക്കാനാണ്...ജസ്റ്റിന്റേയും വിജിമോളുടേയും തീരുമാനം. ...
Comments
Post a Comment