വായ്പാ തട്ടിപ്പുകാര്‍ വിലസേണ്ട, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 3,500 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു

വായ്പാ തട്ടിപ്പുകാര്‍ വിലസേണ്ട, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 3,500 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു
 
ന്യൂഡല്‍ഹി : വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്നവര്‍ ഇനി അങ്ങനെ വിലസേണ്ടെന്ന് ഗൂഗിള്‍ കമ്പനി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 3,500 ലോണ്‍ ആപ്പുകളാണ് കമ്പനി നീക്കം ചെയ്തതത്. ഗൂഗിളിന്റെ പോളിസികള്‍ക്ക് യോജിക്കാത്ത ലോണ്‍ ആപ്പുകളാണ് നീക്കം ചെയ്തിട്ടുള്ളത്. ഈ ആപ്പുകള്‍ ഉപയോക്താക്കളുടെ അനുവാദമില്ലാതെ വ്യക്തികളുടെ ഫോണ്‍ നമ്പറുകളും ഫോട്ടോകളും മറ്റ് വിവരങ്ങളും ചോര്‍ത്തുന്നുണ്ടെന്ന് ഗൂഗിള്‍ കണ്ടെത്തി. പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ക്ക് ഉപയോക്താക്കളുടെ ഫോട്ടോ, കോണ്ടാക്ട് തുടങ്ങിയ സെന്‍സിറ്റീവ് ഡാറ്റകള്‍ ലഭ്യമല്ലാത്ത വിധം ഗൂഗിള്‍ തങ്ങളുടെ ലോണ്‍ പോളിസി പുതുക്കിയിട്ടുണ്ട്. വ്യാജ ലോണ്‍ ആപ്പുകളിലൂടെ പണം തട്ടിയെടുത്ത 14 പേരെ മുംബൈ സൈബര്‍ പൊലീസ് പിടികൂടിയതിന് പിന്നാലെയാണ് നടപടി. നിരവധി പേരില്‍ നിന്നായി തട്ടിയെടുത്ത 350 കോടി രൂപ ക്രിപ്റ്റോകറന്‍സിയാക്കി മാറ്റി വിദേശത്ത കടത്തുകയാണ് തട്ടിപ്പുകാര്‍ ചെയ്തത്. 2021 നും മാര്‍ച്ച് 31, 2023 നും ഇടയില്‍ മുംബൈ പൊലീസ് 176 വ്യാജ ലോണ്‍ തട്ടിപ്പ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നു.  ഈ കേസുകളിലായി 70 അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഇത്തരം തട്ടിപ്പുകള്‍ നേരിടാന്‍ പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ക്ക് പുതിയ ലൈസന്‍സ് മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് ഗൂഗിള്‍.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി