വൈതൽമല, പാലക്കയം തട്ട്, മഞ്ഞപ്പുല്ല് തുടങ്ങിയ ജില്ലയിലെ മലകൾ കേറുമ്പോൾ സൂക്ഷിക്കുക,,
വൈതൽമല, പാലക്കയം തട്ട്, മഞ്ഞപ്പുല്ല് തുടങ്ങിയ ജില്ലയിലെ മലകൾ കേറുമ്പോൾ സൂക്ഷിക്കുക,,
*കണ്ണൂർ:* കാടുംമലയും കയറി പുതിയ കാഴ്ചകൾ കാണാൻ പ്രായഭേദമന്യേ ഏവർക്കും ഇഷ്ടമാണ്. കാനനഭംഗി ആസ്വദിച്ച് കാടിനെ അടുത്തറിയാനായി ഇന്ന് പലരും പോകാറുണ്ട്.
എന്നാൽ, യാതൊരു സുരക്ഷയും കൂടാതെ ഇത്തരത്തിൽ പോകുന്ന യാത്രകൾ പലപ്പോഴും അപകടം വിളിച്ചുവരുത്താറുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ടൂറിസം വകുപ്പിന്റെ കണക്കിൽപെടാതെ ഇത്തരത്തിൽ നിരവധി ട്രക്കിംഗ് പോയന്റുകളാണുള്ളത്.
മലയോര വാസികൾക്ക് മാത്രം പോയ സ്ഥലങ്ങൾ സോഷ്യൽ മീഡിയകളിൽ സ്ഥാനം പിടിക്കുന്നതോടെ ഇത്തരം സ്ഥലങ്ങൾ തേടി സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധിയാളുകളാണ് എത്തുന്നത്.
കണ്ണൂർ-കാസർഗോഡ് ജില്ലയിൽ ഇത്തരത്തിൽ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. റാണിപുരം, കൊട്ടത്തലച്ചിമല, തെരുവുമല, തിരുനെറ്റി കല്ല്, പാലുകാച്ചി പാറ ഇങ്ങനെ നീളും ലിസ്റ്റുകൾ. ഇവയിൽ പല കേന്ദ്രങ്ങൾക്കും മതിയായ സുരക്ഷാ സംവിധാനമില്ല.
ടൂറിസം വകുപ്പിന് കീഴിലുള്ള പാലുകാച്ചി മല, വൈതൽമല, പാലക്കയം തട്ട്, മഞ്ഞപ്പുല്ല് തുടങ്ങിയ കേന്ദ്രങ്ങളിലും മതിയായ സുരക്ഷയില്ലെന്ന ആക്ഷേപവും ഉണ്ട്.
കാസർഗോഡ് ജില്ലയിലും ഇതുതന്നെയാണ് അവസ്ഥ. ടിക്കറ്റ് എടുത്ത് മലകയറാൻ തുടങ്ങിയാൽ പിന്നെ യാതൊരു സുരക്ഷയും ഇല്ല. സ്വന്തം റിസ്കിൽ വേണം മലകയറാൻ. അനുവദിച്ച സമയം കഴിഞ്ഞിട്ടും ആളുകൾ തിരിച്ചെത്തിയില്ലെങ്കിൽ മാത്രമാണ് അധികൃതർ തെരഞ്ഞെത്തുന്നത്. പക്ഷെ ഇവരുടെ കൈവശം എത്രപേർ മലകയറിയെന്നതല്ലാതെ അത് ആരൊക്കെയെന്ന കണക്കില്ല. എൻട്രി പോയന്റിൽ നിന്നും കിട്ടുന്ന ടിക്കറ്റിൽ വെറും ആളുകളുടെ എണ്ണം മാത്രമാണ് രേഖപെടുത്തുന്നത്. ഇത് വലിയ സുരക്ഷാ വെല്ലുവിളിയാണ്. മലമുകളിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലും അപകടം പറ്റിയാൽ വിളിച്ചറിയിക്കാൻ ഒരു നമ്പർ പോലും നൽകാറില്ലെന്നാണ് ഇത്തരം വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്നവർ പറയുന്നത്.
ഇത്തരം സന്ദർഭങ്ങളിൽ സഹയാത്രികരും മറ്റും ചേർന്ന് കൊണ്ടുവന്ന മെഡിക്കൽ കിറ്റ് ഉപയോഗിച്ച് പ്രഥമിക ചികിത്സ നൽകുകയാണ് പതിവ്. സഞ്ചാരികൾ കൂടുതലെത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളെ ടൂറിസം വകുപ്പിന്റെ കീഴിലാക്കി സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സഞ്ചാരികളുടെ കൃത്യമായ വിവരശേഖരണം നടത്തണമെന്നും ഇവിടങ്ങളിൽ എത്തുന്നവരുടെ ആവശ്യം.
Comments
Post a Comment