എക്സിറ്റ് പോൾ ഫലം പുറത്തു വന്നു, കർണാടക യിൽ കൊണ്ഗ്രെസ്സ് ഭൂരിപക്ഷം നേടുമെന്ന് എല്ലാ സർവ്വെ ഫലങ്ങളും

എക്സിറ്റ് പോൾ ഫലം പുറത്തു വന്നു, കർണാടക യിൽ കൊണ്ഗ്രെസ്സ് ഭൂരിപക്ഷം നേടുമെന്ന് എല്ലാ സർവ്വെ ഫലങ്ങളും

മംഗളൂരു: 65.69 ശതമാനം പോളിങ്ങോടെ അവസാനിച്ച കര്‍ണാടക നിയമസഭാ വോട്ടെടുപ്പില്‍ കനത്ത പോരാട്ടം നടന്നതായി എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍.
ഒരു എക്സിറ്റ് പോള്‍ ഫലങ്ങളും സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം പ്രവചിക്കുന്നില്ല. തൂക്കുസഭയ്ക്ക് സാധ്യത കല്‍പിക്കുന്ന മിക്ക ഏജന്‍സികളും ജെഡിഎസ് വീണ്ടും കറുത്ത കുതിരയായി മാറുമെന്നാണ് പറയുന്നത്. അതേസമയം, കേവലഭൂരിപക്ഷം നേടില്ലെങ്കിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് കൂടുതല്‍ ഏജന്‍സികളും പറയുന്നത്.

ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും ഉയര്‍ത്തി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ സര്‍വേകളില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. എന്നാല്‍, അവസാന ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രചാരണമാണ് ബിജെപിക്ക് ആശ്വാസം നല്‍കുന്നത്. 2018-ലെ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനാകാത്തതിനെ തുടര്‍ന്ന്
ജെഡിഎസ് കിങ്മേക്കറായി മാറിയിരുന്നു.

224 അംഗ കര്‍ണാടക നിയമസഭയിലേക്ക് കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. ഇന്ന് നടന്ന വോട്ടെടുപ്പില്‍ 65.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ കണക്കുകളില്‍ ഇതില്‍ നേരിയ മാറ്റംവന്നേക്കാം.

പ്രധാന ഏജന്‍സികളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ-

എബിപി ന്യൂസ് സി വോട്ടര്‍- കോണ്‍ഗ്രസ് 81-101, ബിജെപി 66-86, ജെഡിഎസ് 20-27
റിപ്പബ്ലിക് ടിവി പി മാര്‍ക്യു- കോണ്‍ഗ്രസ് 94-108, ബിജെപി 85-100, ജെഡിഎസ് 24-32
സീ ന്യൂസ് മാട്രിസ്- കോണ്‍ഗ്രസ് 103-118, ബിജെപി 79-94, ജെഡിഎസ് 25-33

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി