47 വർഷത്തിനുശേഷം അവർ ഒത്തുചേർന്നു.
47 വർഷത്തിനുശേഷം അവർ ഒത്തുചേർന്നു.
ചെമ്പേരി: അനുഭവസ്ഥർ പുതുതലമുറയ്ക്ക് മാതൃകയാകണമെന്നും പുസ്തകത്തിൽ നിന്നുള്ള അറിവിനെക്കാൾ അനുഭവത്തിൽ നിന്നുള്ള അറിവ് മികച്ച് നിൽക്കുന്നുവെന്നും ചെമ്പേരി ഫൊറോന വികാരിയും സ്കൂൾ മാനേജരുമായ റവ.ഡോ: ജോർജ് കാഞ്ഞിരക്കാട്ട്.
47 വർഷത്തിനുശേഷം ഒത്തുചേർന്ന ചെമ്പേരി നിർമ്മല ഹയർ സെക്കൻഡറി സ്കൂളിലെ 1976 എസ്.എസ്.എൽ.സി ബാച്ച് സംഗമമായ 'ഒരുമ 76 ' ചെളിംപ്പറമ്പ് സുരഭി റസിഡൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും ആയിരുന്നവരുടെ ഈ കൂടിച്ചേരൽ ഒരു സൗഹൃദ സംഗമം കൂടിയായി പരിണമിച്ചു.
യോഗത്തിൽ സംഘാടകസമിതി പ്രസിഡൻ്റ് ഡോ: പി.എ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. നിർമ്മല ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എം.ജെ ജോർജ്. റവ: മോൺസിഞ്ഞോർ ആൻറണി മുതുകുന്നേൽ. റവ:ബ്രദർ എഡ്വിൻ കുറ്റിക്കൽ. വി.റ്റി ബാബു വാഴപ്പനാടി. ജോസഫ് പനക്കൽ.ടോം ജോസ്. സി.ജനാർദ്ദനൻ. സോമി ജോർജ്. ബേബി അഗസ്റ്റിൻ.ലൈസമ്മ തോമസ്. ജോസ് അഗസ്റ്റിൻ. ഡോ:പി.റ്റി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
ഗുരുവന്ദനത്തിന് ജോർജ് മാത്യു പന്നിക്കോട്ട്. ടി തോമസ്. എ.ജെ ജോസഫ് ആര്യങ്കാലായിൽ. ജോസമ്മ ആലക്കളത്തിൽ. ബ്രിജിതാമ്മ കിഴക്കേക്കര തുടങ്ങിയവർ മറുപടി പറഞ്ഞു.
Comments
Post a Comment