വയനാട്ടിൽ ടിപ്പറും ഇന്നോവ കാറും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


വയനാട്ടിൽ ടിപ്പറും ഇന്നോവ കാറും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം

കൽപറ്റ: വയനാട്ടിൽ ടിപ്പറും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കണ്ണൂർ മാട്ടൂൽ സ്വദേശികളായ അഫ്രീദ്, മുനവർ എന്നിവരാണ് മരിച്ചത്.ഒരാളുടെ നില ഗുരുതരമാണ്.

പനമരത്തിനു സമീപം പച്ചിലക്കാട് തിങ്കളാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമയും തകർന്നു. കോഴിക്കോട് ഭാഗത്തുനിന്നു മാനന്തവാടി ഭാഗത്തേക്ക് മണൽ കയറ്റി ടോറസും ഇന്നോവ കാറുമാണ് അപകടത്തിൽപ്പെട്ടത്.

മൃതദേഹങ്ങൾ കൽപറ്റ ജനറൽ ആശുപത്രിയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ സഹയാത്രികനെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി