സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു*
*സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു*
──────────────────
──────────────────
ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ പ്രഖ്യാപിച്ച പ്രതിഷേധ സമരം പിന്‍വലിച്ചു.നാളെ മുതല്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു.
അതേസമയം, വി.ഐ.പി ബഹിഷ്കരണം തുടരുമെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി. എന്നാല്‍, സമരം പിന്‍വലിക്കുന്നത് സംബന്ധിച്ച തീരുമാനം പിന്നീടെന്ന് ഐ.എം.എ അറിയിച്ചു.
ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചും ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് ഐ.എം.എ, കെ.ജി.എം.ഒ.എ ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം പ്രഖ്യാപിച്ചത്.
അത്യാഹിത വിഭാഗം ഒഴികെ മറ്റെല്ലാം സ്തംഭിപ്പിച്ചായിരുന്നു ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചത്. ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുക, ആശുപത്രി സംരക്ഷണനിയമം ഓര്‍ഡിനന്‍സായി ഉടന്‍ ഇറക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. പി.ജി ഡോക്ടര്‍മാരുടെയും ഹൗസ് സര്‍ജന്‍മാരുടെയും നേതൃത്വത്തിലും മെഡിക്കല്‍ കോളജുകള്‍ക്ക് മുന്നിലും പ്രതിഷേധം അരങ്ങേറി.
വ്യാഴാഴ്ച രാവിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍, കെ.ജി.എം.സി.ടി.എ തുടങ്ങിയ സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ആശുപത്രി സംരക്ഷണ നിയമം ഓര്‍ഡിനന്‍സായി ഇറക്കുംവരെ ശക്തമായ സമരം തുടരുമെന്നാണ് ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. പുതിയ ഓര്‍ഡിനന്‍സ് ഇറക്കുമ്ബോള്‍ ഡോക്ടര്‍ വന്ദനയുടെ പേര് നല്‍കുക, സമഗ്ര അന്വേഷണം നടത്തി പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുക, വന്ദനയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
Comments
Post a Comment