അത്തരത്തില്‍ ഒരു മരണം ഉണ്ടാകും'; മുരളി തുമ്മാരുകുടിയുടെ 'പ്രവചനം' വീണ്ടും സത്യമായി

അത്തരത്തില്‍ ഒരു മരണം ഉണ്ടാകും'; മുരളി തുമ്മാരുകുടിയുടെ 'പ്രവചനം' വീണ്ടും സത്യമായി



കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ മരിച്ചതിന് പിന്നാലെ ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകർ കേരളത്തിൽ രോഗികളുടേയോ ബന്ധുക്കളുടേയോ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും ഭാഗ്യവശാൽ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ലെന്നുമാണ് അദ്ദേഹം പോസ്റ്റിൽ പറയുന്നത്. അത് ഭാഗ്യം മാത്രമാണെന്നും അത്തരത്തിൽ ഒരു മരണം ഉണ്ടാകും എന്നത് നിശ്ചയമാണെന്നും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നു.
ഏപ്രിൽ ഒന്നിനാണ് മുരളി തുമ്മാരുകുടി ഈ പോസ്റ്റ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. ചികിത്സാപ്പിഴവ് ആരോപിച്ചും മറ്റു തരത്തിലും ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ആരോഗ്യപ്രവർത്തകർ ആക്രമത്തിന് ഇരയാകുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പോസ്റ്റ്. കൊട്ടാരക്കരയിൽ വനിതാ ഡോക്ടർ പ്രതിയുടെ കുത്തേറ്റ് മരിച്ചതിന് പിന്നാലെ മുരളി തുമ്മാരുകുടിയുടെ പ്രവചനം വീണ്ടും സത്യമായി എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്.
ഇപ്പോൾ 'ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്' എന്നൊക്കെ പറയുന്നവർ അന്ന് മൊത്തമായി കളം മാറുമെന്നും സമൂഹത്തിൽ വലിയ എതിർപ്പ് ഉണ്ടാകുമെന്നും മാധ്യമങ്ങൾ ചർച്ച നടത്തുകയും മന്ത്രിമാർ പ്രസ്താവിക്കുകയും കോടതി ഇടപെടുകയും പുതിയ നിയമങ്ങൾ ഉണ്ടാകുകയും ചെയ്യുമെന്നും ആരോഗ്യപ്രവർത്തകരുടെ നേരെയുള്ള അക്രമങ്ങൾ കുറച്ചു നാളത്തേക്കെങ്കിലും കുറയുമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നുണ്ട്.

നേരത്തെ ഇതേ പോസ്റ്റിൽ വിനോദയാത്ര ബോട്ടുകളുടെ അപകടസാധ്യതകളെ കുറിച്ച് അദ്ദേഹം പരാമർശിച്ചിരുന്നു. കേരളത്തിൽ പത്തിലേറെപ്പോർ ഒരു ഹൗസ്ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ല എന്നായിരുന്നു ഈ കുറിപ്പിലുണ്ടായിരുന്നത്. ഈ പോസ്റ്റ് പങ്കുവെച്ച് ഒരു മാസം കൊണ്ട് പ്രവചിച്ചതുപോലെ സംഭവിക്കുകയും ചെയ്തു. മലപ്പുറം താനൂരിൽ വിനോദയാത്ര ബോട്ട് അപകടത്തിൽപെട്ട് 21 പേരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ ഉണ്ടായ തീപ്പിടിത്തത്തെ കുറിച്ചും മുരളി തുമ്മാരുകുടി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നാല് വർഷം മുമ്പാണ് അദ്ദേഹം ഇക്കാര്യം പ്രവചിച്ചത്. അതിനുശേഷം രണ്ട് തവണ സെക്രട്ടറിയേറ്റിൽ അഗ്നിബാധയുണ്ടായി. സെക്രട്ടറിയേറ്റ് കണ്ടിട്ടുള്ള സുരക്ഷാ വിദഗ്ധൻ തലയിൽ കൈവെച്ച് ഉടൻ സ്ഥലം കാലിയാക്കാൻ നോക്കുമെന്നും എന്നെങ്കിലും ഇവിടെ ഒരു ഫയർ സേഫ്റ്റി ഓഡിറ്റ് നടന്നിട്ടുണ്ടോ എന്നും മുരളി തുമ്മാരുകുടി പോസ്റ്റിൽ ചോദിച്ചിരുന്നു

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി