ഡോക്ടർ വന്ദനയുടെ കൊലപാതകം; വീഴ്ച വരുത്തിയ പൊലീസിനെതിരെ നടപടി വേണം, കുടുംബത്തിന് 1 കോടി നഷ്ടപരിഹാരവും: ഐഎംഎ

ഡോക്ടർ വന്ദനയുടെ കൊലപാതകം; വീഴ്ച വരുത്തിയ പൊലീസിനെതിരെ നടപടി വേണം, കുടുംബത്തിന് 1 കോടി നഷ്ടപരിഹാരവും: ഐഎംഎ


_*കൊല്ലം*: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ഡോക്ടർ  കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ഐഎംഎ. വീഴ്ച വരുത്തിയ പോലീസിന് എതിരെ നടപടി വേണം ഐഎംഎ ആവശ്യപ്പെട്ടു.
കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണം. അക്രമം നടന്നാൽ ഒരു മണിക്കൂറിനുള്ളിൽ എഫ്ഐആർ തയ്യാറാക്കുകയും ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുകയും ചെയ്യണമെന്നും ആവശ്യം. ഒരു വർഷത്തിനുള്ളിൽ ശിക്ഷാവിധിയും പൂർത്തിയാക്കണം. ആശുപത്രികളുടെ സംരക്ഷിത മേഖല ആക്കുക, പുതിയ നിയമം ഓർഡിനൻസ് ആയി കൊണ്ട് വരിക എന്നിവയും ആവശ്യപ്പെടും. ഇക്കാര്യങ്ങളെല്ലാം സമരത്തിൽ ഉന്നയിക്കാനാണ് ഐഎംഎയുടെ തീരുമാനം. സംഭവത്തെ തുടർന്ന് ഡോക്ടർമാരുടെ പണിമുടക്ക് നാളെയും തുടരും._

Comments

Popular posts from this blog

പയറ്റുചാൽ സെന്റ് സെബാസ്റ്റ്യൻസ് കുരിശുപള്ളിയിൽ തിരുന്നാൾ ആഘോഷം

ഇവരുടെ വിധി നാളെ അറിയിക്കും; ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ 65കോടിയുടെ കെട്ടിടസമുച്ചയത്തിനുള്ള പ്രവ്യത്തി ടെണ്ടർ ചെയ്തു

ചോദ്യപേപ്പർ അച്ചടിക്കാൻ 10 രൂപ നൽകണം ; വിദ്യാർഥികളിൽ നിന്ന് പണം പിരിക്കാൻ സർക്കാർ

കര്‍ഷകന്റെ കണ്ടുപിടിത്തങ്ങള്‍ മുതുകുളത്തില്‍ ജോസഫ് (കുഞ്ഞേട്ടന്‍)