രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും; അപകീ‍ർത്തി കേസില്‍ ഇടക്കാല സ്റ്റേയില്ല

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും; അപകീ‍ർത്തി കേസില്‍ ഇടക്കാല സ്റ്റേയില്ല

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. അപകീർത്തി കേസിലെ വിധി ഗുജറാത്ത് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചില്ല. രാഹുൽ ഗാന്ധി നൽകിയ അപ്പീൽ വേനലവധിക്ക് ശേഷം വിധി പറയാന്‍ മാറ്റി. 

ജസ്റ്റിസ് ഹേമന്ദ് പ്രചക് ആണ് കേസില്‍ വാദം കേട്ടത്. ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമല്ലെന്നും സ്റ്റേ നൽകുന്നതിൽ കടുംപിടുത്തം പാടില്ലെന്നുമാണ് രാഹുലിനായി ഹാജരായ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടത്. എന്നാൽ പ്രസ്താവനകൾ നടത്തുമ്പോൾ രാഹുല്‍ ഗാന്ധിയും തന്‍റെ സ്ഥാനം മറക്കരുതെന്ന് കോടതി വാക്കാൽ പരാമർശിച്ചിരുന്നു.
#chemperi_news
#chemperi_today #NJK_voice 
#chemperi_media #voice_of_chemperi

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും