വടകരയിൽ വാഹനാപകടം; ഫാ. മനോജ് ഒറ്റപ്പാക്കൽ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്‌

ഇന്ന് രാവിലെ ബഹുമാനപ്പെട്ട ഫാ .ജോർജ് കരോട്ട് , ഫാ.ജോൺ മുണ്ടോളിക്കൽ, ഫാ.ജോസഫ് പണ്ടാരപ്പറമ്പിൽ , ഫാ.മനോജ് ഒറ്റപ്ലാക്കൽ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം വടകര അടുത്ത് വച്ച് അപകടത്തിൽപ്പെട്ടു. ബഹുമാനപ്പെട്ട  ഒറ്റപ്ലാക്കൽ  മനോജ് അച്ചൻ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. മറ്റ് മൂന്ന് അച്ചന്മാരും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മനോജ്‌ ഒറ്റപ്ലാക്കൽ അച്ചന്റെ മൃതസംസ്കാര ശുശ്രുഷ
*ഇന്ന്,തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതൽ 8 മണി വരെ തലശേരി കത്തീഡ്രൽ പള്ളിയിൽ പൊതുദർശനവും* 8 *മണിക്ക് മൃതസംസ്കാരശുശ്രുഷയുടെ ആദ്യഭാഗവും നടത്തപെടും. ശേഷം രാത്രി 10 മണി മുതൽ നാളെ (ചൊവ്വാഴ്ച ) രാവിലെ 10 മണി വരെ എടൂർ മരുതാവിലുള്ള ഭവനത്തിലും* *പൊതുദർശനം* *ഉണ്ടായിരിക്കും. അതിനുശേഷം 10 മണി മുതൽ 2.30 വരെ എടൂർ ദൈവലയത്തിലും പൊതുദർശനവും ശേഷം 3 മണിക്ക് മൃതസംസ്കാരശുശ്രുഷയുടെ രണ്ടാം ഭാഗവും* *നടത്തപെടുന്നു*.

എടൂർ ഇടവകാംഗവും എടൂർ സെൻ്റ് മേരീസിലെ  പൂർവ വിദ്യാർത്ഥിയുമായ പ്രിയപ്പെട്ട മനോജച്ചൻ.... തലശ്ശേരി അതിരൂപതയിലെ യുവ വൈദികരിൽ ഏറെ ശ്രദ്ധേയനായ പുരോഹിത ശ്രേഷ്ഠൻ.... ലാളിത്യം കൊണ്ടും വിനയം കൊണ്ടും ഹൃദയം കവരുന്ന നിഷ്കളങ്കമായ പുഞ്ചിരി കൊണ്ടും ഹൃദ്യമായ സംസാരം കൊണ്ടും മനുഷ്യരെ സ്വന്തമാക്കുന്ന പ്രിയ വൈദികൻ.... ഹൃദ്യമായി പാട്ട് പാടുന്ന ഗായകൻ..... ലളിതസുന്ദരമായ വാക്കുകൾ കൊണ്ട് ഗംഭീരമായി പ്രസംഗിക്കുന്ന പ്രാസംഗികൻ ,അതുല്യനായ ചിത്രകാരൻ.... സകലകലാവല്ലഭനായ പുരോഹിതൻ..... മാതൃഭാഷയെ കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ പതിപ്പിക്കാൻ അസാധ്യ പാടവമുണ്ടായിരുന്ന ശ്രേഷ്ഠനായ മലയാളം അധ്യാപകൻ.... സ്നേഹസൗഹൃദത്തിൻ്റെ ആഴങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന പ്രിയപ്പെട്ട കുഞ്ഞനുജൻ.... തലശ്ശേരിയിലെ വൈദിക ശ്രേഷ്ഠരിൽ ഏറെ പ്രതീക്ഷയർപ്പിക്കപ്പെട്ട ഊർജ്ജസ്വലനായ യുവ വൈദികൻ... സാൻജോസ് മെട്രോപ്പോളിറ്റൻ സ്കൂളിലെ സമർത്ഥമായി നയിച്ച സാരഥി.... അതിരൂപതയുടെ ബിഷപ്പ് വള്ളോപ്പിള്ളി മ്യൂസിയം മനോഹരമായി നിർമ്മിച്ച ഡിസൈനർ.... സേവനം ചെയ്ത ഇടവകകളിലെല്ലാം 
വ്യത്യസ്തങ്ങളും നൂതനങ്ങളുമായ പ്രവർത്തനങ്ങൾ കൊണ്ട് വിസ്മയം വിരിയിച്ച വികാരിയച്ചൻ.... വിശ്വാസി സമൂഹത്തിന് ആശയും ആവേശവുമായ നല്ല ഇടയൻ.... ഒരിക്കൽ പരിചയപ്പെടുന്നവർ ഒരിക്കലും മറക്കാത്ത സുഹൃത്ത്.... അതിരൂപതയ്ക്കും വൈദിക സമൂഹത്തിനും ദൈവജനത്തിനും ഇത് അക്ഷരാർത്ഥത്തിൽ തീരാത്ത നഷ്ടം.....
https://chat.whatsapp.com/BZ1vri8P22NGIbGMZw6BH
പ്രിയപ്പെട്ട മകൻ്റെ അകാല വിയോഗത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ഏറെ പ്രിയപ്പെട്ട ചാച്ചൻ അമ്മച്ചി, അദ്ദേഹത്തിൻ്റെ സഹോദരനായ വൈദികൻ, സഹോദരി , കുഞ്ഞനുജൻ... ദുഃഖത്തിൽ പങ്കുചേരുന്നു....

Comments