ജോൺ ബ്രിട്ടാസ് എം.പി യ്ക്ക് കുടപിടിക്കുന്ന പഞ്ചായത്ത്‌ നേതൃത്വത്തിനെതിരെ പ്രമേയം; യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയെ പാർട്ടി ഓഫീസിൽ നിന്ന് പുറത്താക്കി

ജോൺ ബ്രിട്ടാസ് എം.പി യ്ക്ക് കുടപിടിക്കുന്ന പഞ്ചായത്ത്‌ നേതൃത്വത്തിനെതിരെ പ്രമേയം; യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയെ പാർട്ടി ഓഫീസിൽ നിന്ന് പുറത്താക്കി

യൂത്ത് കോൺഗ്രസ്‌ പാർടി ഓഫീസിന്റെ പൂട്ട് പൊളിച്ച് മണ്ഡലം കമ്മിറ്റി യോഗം ചേർന്നു

നടുവിൽ: മലയോര മേഖലയിൽ ജോൺ ബ്രിട്ടാസ് എം.പി യും, CPM ഉം നടപ്പിലാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ അജണ്ടകൾക്ക് നടുവിൽ പഞ്ചായത്ത്‌ കോൺഗ്രസ്‌ നേതൃത്വം കുട പിടിക്കുകയാണെന്ന് ആരോപിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്‌ മണ്ഡലം സമ്മേളനത്തിൽ പാസ്സ് ആക്കിയ രാഷ്ട്രീയ പ്രമേയത്തെ തുടർന്ന് നടുവിൽ കോൺഗ്രസ് ഓഫീസിൽ നിന്നും യൂത്ത് കോൺഗ്രസിനെ പുറത്താക്കി. DCC പ്രസിഡന്റ്‌ മാർട്ടിൻ ജോർജ് അടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ടു കൊണ്ട് പഴയ സ്ഥിതി പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രാദേശിക കോൺഗ്രസ്‌ നേതൃത്വം വിഷയം പരിഹരിക്കാൻ തയ്യാറായില്ല.
ഞായറാഴ്ച വൈകുന്നേരം യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിമാരായ വിജിൽ മോഹനൻ, ഷോബിൻ, തോമസ്, മണ്ഡലം അധ്യക്ഷൻ വിഎം നന്ദകിഷോർ തുടങ്ങിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ബ്ലോക്ക്‌ ജില്ലാ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മിറ്റി യോഗം ചേരനായി പാർട്ടി ഓഫീസിൽ എത്തുകയും പഴയ സ്ഥിതിയെ തുടർന്ന് പൂട്ട് പൊളിച്ച് അകത്തു കയറി യോഗം ചേരുകയും ചെയ്തു.
മലയോര മേഖലയിലെ ബ്രിട്ടാസ് വിഷയം നേതൃത്വം ഗൗരവമായി ഇടപെടേണ്ട വിഷയമാണെന്നും പാർട്ടിയിലെ തിരുത്തൽ ശക്തിയായി യൂത്ത് കോൺഗ്രസ്‌ ഇനിയും നിലപാട് സ്വീകരിക്കുമെന്നും മണ്ഡലം അധ്യക്ഷൻ വി എം നന്ദകിഷോർ പറഞ്ഞു.
മണ്ഡലം കമ്മിറ്റി യോഗത്തിൽ വിജിൽ മോഹനൻ, ഷോബിൻ തോമസ്, വിഎം നന്ദകിഷോർ, ജോബിൻ ജോസ്, ലിജോ കുന്നേൽ, സിജോ കണ്ണെഴത്ത്, അഖിൽ ജോസഫ്, ജമീൽ കെ.പി, ശരത് കുമാർ, ലിജിത് നടുവിൽ, ആൽബിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി