NFRPSശ്രീകണ്ടാപുരം റീജിയണൽ പ്രസിഡന്റ് PK കുര്യാക്കോസ്,മൈഗ്രൈൻഗെവേഷണത്തിൽ ദേശീയഅവാർഡ്നേടിയതോമസ്ജോർജിനെ പൊന്നാട അണിയിക്കുന്നു.

NFRPSശ്രീകണ്ടാപുരം റീജിയണൽ പ്രസിഡന്റ് PK കുര്യാക്കോസ്,മൈഗ്രൈൻഗെവേഷണത്തിൽ ദേശീയഅവാർഡ്നേടിയതോമസ്ജോർജിനെ പൊന്നാട അണിയിക്കുന്നു.

തോമസ് ജോർജിന് ആദരം 

ചെമ്പേരി: മൈഗ്രെയ്ൻ സുഖപ്പെടുത്താൻ ഫലപ്രദമായ നാട്ടുമരുന്ന് കണ്ടെത്തിയതിന് വിവിധ പുരസ്കാരങ്ങൾക്ക് അർഹനാകുകയും മരുന്ന് നൽകി ഇതിനകം രണ്ടായിരത്തിൽപരം പേരുടെ അസുഖം ഭേദമാക്കുകയും ചെയ്ത ചെമ്പേരി സ്വദേശി തോമസ് ജോർജ് മാമ്പുഴയ്ക്കലിനെ റബർ ഉത്പാദക സംഘം ദേശീയ ഫെഡറേഷൻ (എൻഎഫ്ആർപിഎസ്) ശ്രീകണ്ഠപുരം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചെമ്പേരിയിലെ ഏരുവേശി ആർപിഎസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻഎഫ്ആർപിഎസ് മേഖലാ പ്രസിഡൻ്റ് പി.കെ.കുര്യാക്കോസ് തോമസ് ജോർജിനെ പൊന്നാടയണിയിച്ചു. ജനറൽ സെക്രട്ടറി സ്കറിയ നെല്ലംകുഴി, ഖജാൻജി തോമസ് ഉറുമ്പിൽ എന്നിവർ പ്രസംഗിച്ചു. തോമസ് ജോർജ് മൈഗ്രെയ്ൻ ചികിത്സ സംബന്ധമായ ബോധവത്കരണം നടത്തി. 




Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി