കെട്ടിട നിർമ്മാണ പെർമിറ്റും ഫീസും കുത്തനെ വർധിപ്പിച്ച ഗവൺമെന്റ് തീരുമാനം പിൻവലിക്കണം - ഏരുവേശി ഗ്രാമ പഞ്ചായത്ത്.
Get link
Facebook
X
Pinterest
Email
Other Apps
-
കെട്ടിട നിർമ്മാണ പെർമിറ്റും ഫീസും കുത്തനെ വർധിപ്പിച്ച ഗവൺമെന്റ് തീരുമാനം പിൻവലിക്കണം - ഏരുവേശി ഗ്രാമ പഞ്ചായത്ത്...
പയ്യാവൂർ:കേരളത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും പെർമിറ്റ് അപേക്ഷ ഫീസും കുത്തനെ വർധിപ്പിച്ച ഗവൺമെന്റ് തീരുമാനം പിൻവലിച്ച് ന്യായ നിരക്കു |കൾ പുനസ്ഥാപിക്കണമെന്ന് ഏരുവേശി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ഗവൺമെന്റ്നോട് അഭ്യർത്ഥിച്ചു.നിലവിൽ ഉണ്ടായിരുന്ന പെർമിറ്റ് ഫീസുകൾ വർധിപ്പിച്ച് 100 എം സ്ക്വയർ വരെയുള്ള ഭവന നിർമ്മാണ പെർമിറ്റിന് എം സ്ക്വയറിന് 7 രൂപയിൽ നിന്ന് 50 രൂപയായും 100 എം സ്ക്വയർ മുതൽ 300 വരെയുള്ള കെട്ടിട നിർമ്മാണ പെർമിറ്റിന് 7 രൂപയിൽ നിന്ന് 100 രൂപയായും 300 എം സ്ക്വയറിന് മുകളിൽ 7 രൂപയിൽ നിന്ന് 150 രൂപയേയും വർധിപ്പിച്ചത് കടുത്ത അനീതിയും സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയാത്തതും ആണ്. അതോടൊപ്പം കെട്ടിട നികുതി നിരക്ക് നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിപ്പിച്ചത് സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയുന്നതും അല്ല ആയതിനാൽ കേരള ജനത ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ വളരെയേറെ കഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ ഈ അന്യായ നിരക്ക് വർദ്ധനകൾ അടിയന്തരമായി പിൻവലിച്ച് ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ന്യായ നിരക്കുകൾ പ്രാബല്യത്തിൽ വരുത്തുവാൻ ഉത്തരവ് ഉണ്ടാകണമെന്ന് ഏരുവേശി ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗം ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി കേരള ഗവൺമെന്റ്നോട് ആവശ്യപ്പെട്ടു....
ഇസ്രായേലിൽ അഗ്രികൾച്ചർ വിസയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കൊല്ലം സ്വദേശി നിബിൻ Maxwell ഇന്ന് രാവിലെ ഹിസ്ബുള്ള ലബനോൺ അതിർത്തിയിൽ ഇസ്രായേലിലേക്ക് നടത്തിയ ആന്റി ടാങ്ക് മിസൈൽ ആക്രമണത്തിൽ കൊല്ലപെട്ടിരിക്കുന്നു
Comments
Post a Comment