നടനും സംവിധായകനും നിർമ്മാതാവുമായ മനോബാല അന്തരിച്ചു

നടനും സംവിധായകനും നിർമ്മാതാവുമായ മനോബാല അന്തരിച്ചു

 നടനും സംവിധായകനും നിർമ്മാതാവുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. 35 വർഷത്തിലേറെ നീണ്ട സിനിമ ജീവിത്തിൽ 700-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ജോമോന്റെ സുവിശേഷങ്ങൾ എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത ഹാസ്യനടനും ക്യാരക്ടർ ആർട്ടിസ്റ്റുമായ മനോബാല അവസാനമായി അഭിനയിച്ചത് 'കൊണ്ട്രാൽ പാവം', 'ഗോസ്റ്റി' എന്നീ തമിഴ് ചിത്രങ്ങളിലാണ്.

പിതാമഗൻ, ഐസ്, ചന്ദ്രമുഖി, യാരടി നീ മോഹിനി, തമിഴ് പാടം, അലക്‌സ് പാണ്ഡ്യൻ, അരന്മനൈ, ആമ്പല തുടങ്ങിയ സിനിമകളിലെ അവിസ്മരണീയമായ കോമഡി വേഷങ്ങൾ ഗംഭീരമാക്കിയ നടനാണ് വിടപറഞ്ഞത്.

നാൻ ഉങ്കൽ രസികൻ, പിള്ള നിള, പാറു പാറു പട്ടണം പാറു, സിരായ് പറവൈ, ഊർക്കാവലൻ, മൂട് മന്തിരം, നന്ദിനി, നൈന തുടങ്ങി 20 ലേറെ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

#chemperi_news
#chemperi_today #NJK_voice 
#chemperi_media #voice_of_chemperi

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും