ലഹരി ആരും കുത്തിക്കേറ്റിത്തരില്ല, ബോധമുള്ളവര്‍ ഉപയോഗിക്കില്ല' ടിനി ടോമിന് മറുപടിയുമായി ധ്യാന്‍ ശ്രീനിവാസന്‍

ലഹരി ആരും കുത്തിക്കേറ്റിത്തരില്ല, ബോധമുള്ളവര്‍ ഉപയോഗിക്കില്ല' ടിനി ടോമിന് മറുപടിയുമായി ധ്യാന്‍ ശ്രീനിവാസന്‍

തിരുവനന്തപുരം ▪️ലഹരി ഉപയോഗത്തെപ്പറ്റിയുള്ള വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് മലയാള സിനിമ. ഷെയിന്‍ നിഗത്തിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്കിന് പിന്നാലെ നിരവധി നടന്‍മാര്‍ സിനിമയ്ക്കുള്ളിലെ ലഹരി ഉപയോഗത്തെപ്പറ്റി തുറന്നുപറഞ്ഞിരുന്നു. അതില്‍ പ്രധാനപ്പെട്ട വെളിപ്പെടുത്തല്‍ ടിനി ടോമിന്റേതായിരുന്നു. സിനിമയ്ക്കുള്ളില്‍ ലഹരി ഉപയോഗിക്കുന്ന താരങ്ങളെ തനിക്ക് അറിയാമെന്നും തന്റെ മകനെ പേടി മൂലം സിനിമയില്‍ അഭിനയിക്കാന്‍ വിട്ടില്ലെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്.

ടിനി ടോമിന്റെ ഈ പ്രസ്താവനയെ തള്ളി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു. മകന് ബോധമുണ്ടെങ്കില്‍ ലഹരി ഉപയോഗിക്കില്ല എന്നായിരുന്നു ധ്യാനിന്റെ മറുപടി. ഒരു വ്യക്തി സ്വയം നശിക്കാന്‍ തീരുമാനിച്ചാല്‍ ഏത് വിധേനയും നശിക്കും. ലഹരി ആരും നിര്‍ബന്ധിച്ച് കുത്തിക്കേറ്റി തരുന്നതല്ല. നശിക്കാന്‍ തീരുമാനിച്ചാല്‍ ഏത് വിധേനയും നശിക്കാമെന്നും ബോധമുള്ള ഒരുത്തനും സ്വയം ലഹരി ഉപയോഗിക്കില്ലെന്നും ധ്യാന്‍ പറഞ്ഞു.

ഷെയിന്‍ നിഗവും ശ്രീനാഥ് ഭാസിയും തെറ്റ് മനസിലാക്കി തിരിച്ചുവരണമെന്നും ധ്യാന്‍ പറഞ്ഞു. ഇരുവരുടെയും വിലക്ക് വലിയ വിവാദങ്ങളിലേക്കാണ് മലയാള സിനിമയെ നയിച്ചത്. സിനിമയിലെ ലഹരി ഉപയോഗത്തില്‍ സര്‍ക്കാരിന് ഇടപെടേണ്ട സാഹചര്യം വരെയെത്തി. ഇതിനിടയിലാണ് ടിനി ടോം ലഹരിയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ പറഞ്ഞതും അവ ചര്‍ച്ചയായതും

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി