വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു
തൃശൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. മുറ്റിച്ചൂര്‍ പള്ളിയമ്പലത്തിനു സമീപം കക്കേരി ഷെമീറിന്റെ മകള്‍ ആസിയ റൈഹാനാണ് മരിച്ചത്. മറ്റു കുട്ടികളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ആസിയ. 

ഇതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പോകുന്ന വഴിയില്‍ വെച്ച് തന്നെ കുട്ടി മരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഖബറടക്കം ഇന്ന് മുറ്റിച്ചൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും