വൈതൽമലയിലെ പീഡനം; എയർഫോഴ്സുകാരനെ തേടി പോലീസ് ഡൽഹിയിലേക്ക്

വൈതൽമലയിലെ പീഡനം; എയർഫോഴ്സുകാരനെ തേടി പോലീസ് ഡൽഹിയിലേക്ക്

 കുടിയാൻമല: വിവാഹ വാഗ്ദാനം നൽകി യുവതിയെ വൈതൽമല റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി എയർഫോഴ്സ് ഉദ്യോഗസ്ഥനെ തേടി കുടിയാൻമല പോലീസ് ഡൽഹിയിലേക്ക് പോകുന്നു. ശ്രീകണ്ഠപുരം വയക്കര സ്വദേശി അമലിനെ തേടിയാണ് അന്വേഷണ സംഘം ഡൽഹിയിലേക്ക് പോകുന്നത്. ആറ് മാസം മുമ്പ് ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ 24 കാരിയെ വൈതൽമല  റിസോർട്ടിൽ വച്ച് പീഡിപ്പിച്ചു വെന്നാണ് പരാതി. കുടി യാൻമല എസ്.ഐ സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എയർഫോഴ്സ് മേധാവിക്ക് സംഭവം സംബന്ധിച്ച് റിപ്പോർട്ടും നൽകും.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും