ചെമ്പേരി സ്വദേശിക്ക് കൈരളി യുകെ ബെസ്റ്റ് നഴ്സ് അവാർഡ്

ചെമ്പേരി സ്വദേശിക്ക് കൈരളി യുകെ ബെസ്റ്റ് നഴ്സ് അവാർഡ്

ആലക്കോട്: വിശിഷ്ട സേവനത്തിനുളള കൈരളി യുകെ ബെസ്റ്റ് നഴ്സ് അവാർഡ് 2023 കണ്ണൂർ അരീക്കമല സ്വദേശിയും നോർത്ത് അയർലന്റ് ബെൽഫാസ്റ്റിൽ സ്റ്റാഫ് നഴ്സുമായ ബിജി തോമസ് കൊട്ടാരത്തിലിന് ലഭിച്ചു. ലണ്ടനിൽ ഹീത്രോയിൽ നടന്ന കൈ രളി യുകെ വാർഷിക സമ്മേളനത്തിൽ രാജ്യ സഭാ എംപി എ.എ. റഹിം അവാർഡ് സമ്മാനിച്ചു. ബിജി തോമസ് രണ്ടു പതിറ്റാണ്ടിലേറെയായി ഇവിടെ സേവനം ചെയ്തു വരുന്നു. ചെമ്പേരിയിലെ കൊട്ടാരത്തിൽ ത്രേസ്യാമ്മയുടെയും പരേതനായ തോമസിന്റെയും മകളാണ്. ബെൽഫാസ്റ്റിൽ ഫിനാൻസ് മാനേജരായ ജോസ് അഗസ്റ്റിനാണ് ഭർത്താവ്. മക്കൾ: ജെഫിൻ ജോസ്, സെഫിൻ ജോസ്, ഡാനിയേൽ ജോസ്.


Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും