വിദ്യാർത്ഥിനിയുടെ ആത്മഹത്യ ; യുവാവ് പ്രണയാഭ്യർത്ഥനയുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തി ; ആരോപണവുമായി ബന്ധുക്കൾ

വിദ്യാർത്ഥിനിയുടെ ആത്മഹത്യ ; യുവാവ് പ്രണയാഭ്യർത്ഥനയുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തി ; ആരോപണവുമായി ബന്ധുക്കൾ 

തിരുവനന്തപുരം ചിറയിൻകീഴിൽ പത്താം ക്ലാസ് വിദ്യാർഥിനി ആർ.എസ്. രാഖി ശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതിൽ പ്രണയാഭ്യർത്ഥനയുമായി യുവാവ് പിന്തുടർന്ന് ഭീഷണിപ്പെടുത്തിയതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് വീട്ടുകാർ ആരോപിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എപ്ലസ് നേടിയതിന്റെ സന്തോഷം പങ്കുവയ്ക്കാൻ സ്കൂളിൽ പോയി വന്ന രാഖി ശ്രീയെ പിന്നീട് മാതാപിതാക്കൾ കാണുന്നത് വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ചിറയിൻകീഴ് കൂന്തള്ളൂരിൽ താമസിക്കുന്ന രാജീവ് ശ്രീവിദ്യ ദമ്പതികളുടെ മകളും ശ്രീചിത്തിര വിലാസം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയുമായ രാഖി ശ്രീ ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്. 

പ്രണയാഭ്യർത്ഥനയുമായി മകളെ ശല്യപ്പെടുത്തിയ യുവാവാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പിതാവിന്റെ പരാതി.പ്രണയാഭ്യർത്ഥനയുമായി യുവാവ് സമീപിക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. ഇരുവീട്ടുകാരും തമ്മിൽ സംസാരിച്ച് പ്രശ്നം പരിഹരിക്കുകയും യുവാവ് ജോലിക്കായി വിദേശത്തേക്ക് പോവുകയും ചെയ്തിരുന്നു.

 അവിടെ നിന്ന് രണ്ടാഴ്ച മുൻപ് മടങ്ങി വന്ന് വീണ്ടും ശല്യപ്പെടുത്തൽ തുടങ്ങിയെന്നാണ് പരാതി. യുവാവിനെ ചോദ്യം ചെയ്ത ശേഷം ആത്മഹത്യാപ്രേരണ ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തണോയെന്ന് തീരുമാനിക്കാനാണ് പൊലീസ് നീക്കം.


Comments

Popular posts from this blog

പയറ്റുചാൽ സെന്റ് സെബാസ്റ്റ്യൻസ് കുരിശുപള്ളിയിൽ തിരുന്നാൾ ആഘോഷം

ഇവരുടെ വിധി നാളെ അറിയിക്കും; ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ 65കോടിയുടെ കെട്ടിടസമുച്ചയത്തിനുള്ള പ്രവ്യത്തി ടെണ്ടർ ചെയ്തു

ചോദ്യപേപ്പർ അച്ചടിക്കാൻ 10 രൂപ നൽകണം ; വിദ്യാർഥികളിൽ നിന്ന് പണം പിരിക്കാൻ സർക്കാർ

കര്‍ഷകന്റെ കണ്ടുപിടിത്തങ്ങള്‍ മുതുകുളത്തില്‍ ജോസഫ് (കുഞ്ഞേട്ടന്‍)