പ്രവാസികള്‍ക്ക് ചേരാന്‍ സാധിക്കുമോ? രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ.
പ്രവാസികള്‍ക്ക് ചേരാന്‍ സാധിക്കുമോ? രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ.
ന്യൂഡല്‍ഹി: ഏതെങ്കിലും കാരണത്താല്‍ മരണം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന. ഒരു വര്‍ഷം വരെയാണ് കവറേജ്. വര്‍ഷം തോറും പുതുക്കാവുന്നതാണ്. ബാങ്കുകള്‍/പോസ്റ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഇത് ലഭ്യമാണ്. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് ഇത് നടപ്പിലാക്കുന്നത്.
18നും 50നും ഇടയില്‍ പ്രായമുള്ള ബാങ്ക്/ പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകള്‍ക്ക് ഇതില്‍ ചേരാവുന്നതാണ്. ഒരു വര്‍ഷത്തെ ടേം ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. അനുമതി നല്‍കുന്ന മുറയ്ക്ക് എല്ലാ വര്‍ഷവും ഓട്ടോ ഡെബിറ്റ് സൗകര്യം വഴി അക്കൗണ്ട് ഉടമയുടെ ബാങ്ക്/ പോസ്റ്റ് ഓഫീസ് അക്കൗണ്ടില്‍ നിന്ന് പ്രീമിയം കുറയ്ക്കും. എല്ലാ വരിക്കാര്‍ക്കും 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. പ്രതിവര്‍ഷം അടയ്‌ക്കേണ്ട പ്രീമിയം 436 രൂപയാണ്.
Comments
Post a Comment